ശരിരമാസകലമായി 453 സ്റ്റഡ്ഡുകൾ; 278 സ്റ്റഡ്ഡുകൾ ജനനേന്ദ്രിയത്തിൽ;ചുണ്ടിന് ചുറ്റും 94:പുരികത്തിൽ 37

ശരിരമാസകലമായി 453 സ്റ്റഡ്ഡുകൾ; 278 സ്റ്റഡ്ഡുകൾ ജനനേന്ദ്രിയത്തിൽ;ചുണ്ടിന് ചുറ്റും 94:പുരികത്തിൽ 37

സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ തവണ മാറ്റങ്ങൾ വരുത്തി റെക്കോർഡ് നേടിയ വ്യക്തിയാണ് ജർമൻ സ്വദേശിയായ റോൾഫ് ബുച്ചോൾസ്.അഞ്ചോ പത്തോ സ്റ്റഡുകൾ അല്ല, ശരീരത്തിൽ മുഴുവൻ 453 സ്റ്റഡ്ഡുകൾ ധരിച്ചാണ് റോൾഫ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത് . 453 സ്റ്റഡ്ഡുകളിൽ 278 സ്റ്റഡ്ഡുകൾ ധരിച്ചിരിക്കുന്നത് ലിംഗത്തിൽ. തന്റെ ലൈംഗീക ജീവിതത്തിന് ഒരു പ്രശ്നവുമില്ല എന്നാണ് റോൾഫ് അവകാശപ്പെടുന്നത്.

കൂടാതെ റോൾഫിന്റെ ചുണ്ടിന് ചുറ്റും 94 സ്റ്റഡ്ഡുകളുമുണ്ട്. പുരികത്തിൽ 37 സ്റ്റഡുകൾ, ശരീരത്തിലുടനീളം ഇംപ്ലാന്റുകൾ,ശരീരത്തിലുടനീളം 90 ശതമാനം പച്ച കുത്തുക, മുഖം പേടിപ്പെടുത്തുന്ന രീതിയിലേക്ക് രൂപമാറ്റം ചെയ്യുക ഇതൊക്കെയാണ് ബോഡി ട്രാൻസ്ഫോർമേഷന്റെ ഭാഗമായി റോൾഫ് തന്റെ ശരീരത്തിൽ ചെയ്തിട്ടുള്ളത്.

ബോഡി ട്രാൻസ്ഫോർമേഷൻ ഹരമാക്കിയ വ്യക്തിയാണ് റോൾഫ് ബുച്ചോൾസ്.40ാം വയസിലാണ് റോൾഫ് ആദ്യമായി ശരീരത്തിൽ സ്റ്റഡ് ചെയ്യാൻ ആരംഭിച്ചത്. കൃഷ്ണമണിയിലടക്കം ശരീരത്തിന്റെ 90 ശതമാനം ഭാഗങ്ങളിൽ ടാറ്റൂ ചെയ്തു. നെറ്റിയിൽ രണ്ട് ഇംപ്ലാന്റേഷനുകൾ സ്ഥാപിച്ചു. ഇത് കൊമ്പുകൾ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണുള്ളത്.2010ൽ ശരീരത്തിൽ ഏറ്റവും കൂടുതൽ തുളച്ച് സ്റ്റഡ് ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് നേടിയതോടെയാണ് റോൾഫ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തന്റെ ശരീരത്തിൽ സ്റ്റഡ്ഡുകൾ ചാർത്തുന്നത് റോൾഫ് കൂട്ടികൊണ്ടേയിരുന്നു. ഭാവിയിൽ കൂടുതൽ ബോഡി ട്രാൻസ്ഫോർമേഷൻ ചെയ്യാനാണ് റോൾഫ് ബുച്ചോൾസ് പദ്ധതിയിടുന്നത്.

2010 ൽ കൂടുതൽ പിയേഴ്സിങ്ങുകൾ ധരിച്ച വ്യക്തി എന്ന റെക്കോർഡ് റോൾഫിന് ലഭിച്ചു. പിന്നീട് ശരീരത്തിലെ കൂടുതൽ മോഡിഫിക്കേഷനുകൾ എന്ന റെക്കോർഡ് തേടിയെത്തി.2014 ൽ പ്രത്യേകമായ രൂപം മുൻനിർത്തി ദുബായ് വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.

വിമാനതാവളങ്ങളിലെ സുരക്ഷാ പരിശോധന തനിക്ക് ഏറ്റവും തലവേദന തരുന്ന ഒന്നാണ് എന്ന് റോൾഫ് പറയുന്നു. തന്റെ ശരീരത്തിലെ സ്റ്റഡ്ഡുകൾ മൂലം മിക്കപ്പോഴവും മെറ്റൽ ഡിറ്റക്ടറുകൾ ശബ്ദമുണ്ടാക്കുകയും സുരക്ഷാ ജീവനക്കാരുമായി പ്രശ്നമുണ്ടാവുകയും ചെയ്യുമത്രേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News