വായിൽ കപ്പലോടും ‘പുളി ജ്യൂസ്’; ഗുണങ്ങൾ ഏറെ …

എന്നും നമ്മള്‍ ഉപയോഗിക്കുന്ന പാചക ചേരുവയാണ് പുളി. കറികളില്‍ ചേര്‍ക്കുന്നതിന് പുറമേ പുളി ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യകരമായ ഒരു ജ്യൂസ് തയാറാക്കുന്നത് കൊണ്ടുള്ള ആരോഗ്യവശങ്ങള്‍ പരിശോധിക്കാം. കുരുകളഞ്ഞ പുളി രണ്ടു ഗ്ലാസ് വെള്ളത്തില്‍ വേവിച്ചെടുക്കുക. ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്തശേഷം വാങ്ങിവെക്കുക . വെള്ളം തണുത്ത ശേഷം അരിച്ച്‌ തേനും ഐസ് ക്യൂബുകളും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

ദഹനപ്രശ്നങ്ങള്‍ക്കും വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ക്കും ഈ ജ്യൂസ് വളരെയധികം ഫലപ്രദമാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിത ഭാരം കുറയ്ക്കുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറംതള്ളുന്നതിനും പുളി ജ്യൂസ് ഉപകാരപ്പെടും.

ഇതിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട് . കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ ഉപകരിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ് ഈ ജ്യൂസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel