ജിഫ്രിതങ്ങൾക്കെതിരെ ഫെയ്സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട ലീഗ്‌ വയനാട്‌ ജില്ലാ സെക്രട്ടറിയെ ഒടുവിൽ പുറത്താക്കി

ജിഫ്രിതങ്ങൾക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട
ലീഗ്‌ വയനാട്‌ ജില്ലാ സെക്രട്ടറിയെ ഒടുവിൽ പുറത്താക്കി.
സമസ്തയുടെ കടുത്ത സമ്മർദ്ധവും പ്രതിഷേധവും കാരണമാണ്‌ നടപടി. പരാമർശ്ശം ലീഗിൽ കടുത്ത ഭിന്നതക്ക്‌ വഴിവെച്ചിരിന്നു.

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്‌ നേരെ വധഭീഷണിയുണ്ടായ വാർത്തയുടെ കമന്റിലാണ്‌ മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കൽ അധിക്ഷേപ പോസ്റ്റിട്ടത്‌. ‘വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ചില ചെപ്പടിവിദ്യകൾ, നാണക്കേട്‌’എന്നായിരുന്നു കമന്റ്‌.

സിറാജ്‌ പത്രത്തിന്റെ ഓൺലൈൻ വാർത്തയുടെ ഫേസ്ബുക്ക്‌ ലിങ്കിലാണ്‌ ലീഗ്‌ അണികളുടെ കൂട്ട അവഹേളനങ്ങൾക്കൊപ്പം ലീഗ്‌ ജില്ലാ നേതാവും ഒപ്പം ചേർന്നത്‌. ലീഗിൽ വലിയ പ്രതിഷേധങ്ങൾക്ക്‌ കാരണമായ
സംഭവം ‌ ജില്ലാ നേതൃത്വത്തിൽ വൻ ഭിന്നതയും സൃഷ്ടിച്ചിരുന്നു.

സയ്യിദുൽ ഉലമയെ അവഹേളിക്കുന്നത്‌ നോക്കിനിൽക്കില്ലെന്ന്
എസ്‌ കെ എസ്‌ എസ്‌ എഫ്‌ വയനാട്‌ ജില്ലാക്കമ്മറ്റി പ്രതിഷേധ കുറിപ്പിറക്കി. ലീഗ്‌ യഹ്യാഖാനെ തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു‌. ലീഗിൽ തന്നെ പരസ്യ പ്രതിഷേധം രൂപപ്പെട്ടതോടെ‌ നടപടിക്ക്‌ നേതൃത്വം നിർബന്ധിതമാവുകയായിരുന്നു.

പോസ്റ്റ്‌ യഹ്യാഖാൻ പിന്നീട്‌ പിൻ വലിച്ചെങ്കിലും പ്രതിഷേധം അടങ്ങിയിരുന്നില്ല. ഓൺലൈൻ മാധ്യമത്തിനെതിരെയാണ്‌ താൻ കമന്റിട്ടതെന്നും ഒരു കൂട്ടർ അത്‌ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയാണ്‌ എന്നായിരുന്നു യഹ്യഖാന്റെ ‌ വിശദീകരണം.യഹ്യഖാനോട്‌ വിശദീകരണമാവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകാൻ ജില്ല ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ട്‌.

നടപടിക്ക്‌ കടുത്ത സമ്മർദ്ദമുണ്ടായതോടെ ലീഗ്‌ നേതൃത്വം അടിയന്തിര ഭാരവാഹി യോഗം വിളിച്ചുചേർക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്‌ പ്രതിഷേധങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായാണ്‌ സമസ്ത ഭാരവാഹികൾ പറയുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News