സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം: 38 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു

സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എൻ മോഹൻ ദാസിനെ വീണ്ടും തെരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ജില്ലയുടെ സമഗ്ര വികസനത്തിനും പാർട്ടിയുടെ വളർച്ചയ്ക്കുമുതകുന്ന 21 ഇന കർമ പദ്ധതിയ്ക്ക് സമ്മേളനം രൂപം നൽകി.

മൂന്നു ദിവസമായി മലപ്പുറത്ത് തുടരുന്ന ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയായി ഇ എൻ മോഹൻ ദാസിനെയും ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്. കമ്മിറ്റിയിൽ എട്ടു പേർ പുതുമുഖങ്ങളാണ്.

2018 – ലെ പെരിന്തൽമണ്ണ സമ്മേളനത്തിലാണ് ഇ എൻ മോഹൻദാസ് ആദ്യമായി ജില്ലാ സെക്രട്ടറി പദത്തിലെയത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന മോഹൻദാസ് 11 വർഷം ഏരിയാ സെക്രട്ടറി  എന്നീ നിലകളിൽ പ്രവർത്തിച്ചു.

എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റുമായിരുന്നു.ജില്ലയുടെ സമഗ്ര വികസനത്തിനും പാർട്ടിയുടെ വളർച്ചയ്ക്കുമുതകുന്ന 21 ഇന കർമ പദ്ധതിയ്ക്ക് സമ്മേളനം രൂപം നൽകി.

ജനുവരി 16 ന് സിൽവർ ലൈൻ പദ്ധതിയിലെ ആശങ്കയകറ്റാൻ യോഗം ചേരും. മൂന്നു മന്ത്രിമാരും സിൽവർ ലൈൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്ന് ഇ എൻ മോഹൻ ദാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News