ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; ഗര്‍ഭാശയ ക്യാന്‍സറാകാം

പണ്ട് അപൂര്‍വ്വം കണ്ടുവന്നിരുന്ന ക്യാന്‍സര്‍ രോഗം ഇന്ന് സാധാരണമായി കഴിഞ്ഞു. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ പലര്‍ക്കും ഇത് തിരിച്ചറിയാന്‍ പറ്റാത്തത് വലിയ പ്രശ്‌നത്തിന് കാരണമാകുകയാണ്. ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്.

1. രക്തസ്രാവം
ആര്‍ത്തവസമയം എത്താതെ രക്തസ്രാവം ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇത് പലപ്പോഴും ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണമാവാം.

2.ലൈംഗിക ബന്ധം
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നുവെങ്കില്‍ പലപ്പോഴും സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

3.സന്ധികളിലെ വേദന
സന്ധികളില്‍ വേദന ഉണ്ടാക്കുന്ന തരത്തില്‍ എപ്പോഴും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിയ്ക്കുകയാണ് ചെയ്യേണ്ടത്.

4.മൂത്രതടസ്സം
മൂത്രമൊഴിക്കുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടാകുകയാണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.

5.നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം
ഏഴ് ദിവസമാണ് ആര്‍ത്തവസമയം. ഇത് കൂടുതല്‍ ആവുകയാണെങ്കിലും ശ്രദ്ധിക്കണം.

6.ഭാരക്കുറവ്
അസാധാരണ ഭാരക്കുറവ് പലപ്പോഴും കാര്യമായ തകരാറുകള്‍ ഉണ്ടാക്കാം.

7.കാല്‍വേദന
കാല്‍വേദന സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ത്രീകളില്‍ നടക്കാന്‍ പോലു വയ്യാത്ത രീതിയില്‍ കാല്‍വേദന കാണപ്പെടുന്നുണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുന്നത് നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News