
നാദാപുരം ലീഗ് കേന്ദ്രത്തിൽ നിന്ന് ബോംബ് നിർമ്മാണ സാമഗ്രി കണ്ടെത്തി. മുടവന്തേരി തേറുകുന്നിൽ നിന്നാണ് ബോംബ് നിർമ്മാണത്തിന് സൂക്ഷിച്ച 21 സ്റ്റിൽ കണ്ടയിനറുകൾ പൊലീസ് കണ്ടെടുത്തത്. ഭൂ സർവെയ്‌ക്കായി കാട് വെട്ടി തെളിച്ച തൊഴിലാളികളാണ് ഇവ കണ്ടത്.
തുടർന്ന് നാദാപുരം സി ഐ, ഇ വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്റ്റിൽ കണ്ടയിനറുകൾ കസ്റ്റഡിയിലെടുത്തു. ചില കണ്ടയിനറുകൾ ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്നതിനാൽ പൊലീസ് അന്വേഷണം തുടങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here