
മലയാളികള്‍ കേള്‍ക്കാന്‍ കൊതിച്ച നിരവധി ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍റെ നിര്യാണത്തില്‍ മുന്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അനുശോചിച്ചു.
കാതിന് ഇമ്പമുള്ള ഏറെ ഗാനങ്ങളിലൂടെ മലയാള സിനിമാ മേഖലയ്ക്ക് പ്രിയപ്പെട്ട സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു.
കണ്ണകിയെന്ന മലയാള ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര്യ സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്. ഗൃഹാതുരമായ ഈണങ്ങള്‍ കൈതപ്രം വിശ്വനാഥന്റെ സംഗീതത്തിലെ പ്രത്യേകതയാണ്.
കണ്ണകി, ഏകാന്തം, തിളക്കം എന്നിവയിലെ ഗാനങ്ങള്‍ ശ്രദ്ധേയമായവയാണ്. ജയരാജിന്റെ കളിയാട്ടത്തിലാണ് അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്… പ്രിയപ്പെട്ട കലാകാരന്റെ വിയോഗത്തില്‍ കലാരംഗത്തെയും കുടുംബക്കാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here