കേന്ദ്രത്തിന് പാവങ്ങളെ സഹായിക്കാനാവുന്നില്ല; മുഖ്യമന്ത്രി

കേന്ദ്രത്തിന് പാവങ്ങളെ സഹായിക്കാനാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം മലപ്പുറം പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിൻറെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റുകളുടെ വളർച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. സമരങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രം. കർഷക സമരത്തെയും കേന്ദ്രം അവഗണിക്കാൻ ശ്രമിച്ചു. കേന്ദ്രത്തിന്റെ ദാർഷ്ട്യത്തിനു മുന്നിൽ കർഷകർ മുട്ടുമടക്കിയില്ലെന്നും, അതിന്റെ ഫലമായി പ്രധാനമന്ത്രിക്ക് കർഷകരോട് മാപ്പുപറയേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here