കണ്ണകിയിലെ ഇനിയൊരു ജന്മമുണ്ടെങ്കിലെന്ന ഗാനം മലയാളികളുടെ മനസിൽ എക്കാലവുമുണ്ടാകും; മന്ത്രി സജി ചെറിയാൻ

കൈതപ്രം വിശ്വനാഥന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.

പരിമിതമായ സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും ചെയ്‌ത ഗാനങ്ങളിലൂടെ ആസ്വാദകപ്രീതി പിടിച്ചുപറ്റുവാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചെന്ന് മന്ത്രി കുറിച്ചു.

മന്ത്രിയുടെ അനുശോചനക്കുറിപ്പ്

കർണാടക സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. പരിമിതമായ സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും ചെയ്‌ത ഗാനങ്ങളിലൂടെ ആസ്വാദകപ്രീതി പിടിച്ചുപറ്റുവാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചു.

കണ്ണകിയിലെ ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്ന ഗാനമൊക്കെ മലയാളികളുടെ മനസിൽ എക്കാലവുമുണ്ടാകും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശിഷ്യരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here