രാത്രിയിൽ റോഡ് പണി; തൊഴിലാളികൾക്ക് അഭിനന്ദനവുമായി മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഡിയോ വൈറൽ

കൃത്യ നിർവഹണത്തിലെ മികവ് കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ഇതിനോടകം ഏറെ പ്രശംസ ഏറ്റുവാങ്ങിയ മന്ത്രിയാണ് മുഹമ്മദ് റിയാസ്. ഇപ്പോഴിതാ പകൽ നേരത്ത് റോഡ് പ്രവൃത്തി നടത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ രാത്രി ഉറക്കമൊഴിച്ച് റോഡ് പണിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും തൊഴിലാളികൾക്കും അഭിനന്ദനവുമായി മന്ത്രി മിന്നൽ സന്ദർശനം നടത്തി.

അതിവേഗം റോഡുകളുടെ പണി പലയിടത്തും പുരോഗമിക്കുകയാണ്.കാലാവസ്ഥ മാറ്റത്തെ തുടർന്ന് എത്തുന്ന മഴ മൂലം റോഡ് പണി മിക്കപ്പോഴും തടസപ്പെടാറുണ്ട്. എന്നാൽ മഴ ഒഴിഞ്ഞ നേരത്ത് നിരത്തുകളിൽ പണി തിരക്കിലാണ് മന്ത്രിയും തൊഴിലാളികളും .

മന്ത്രിയുടെ കുറിപ്പ്

‘പകൽ സമയം റോഡ് പ്രവൃത്തി നടത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ രാത്രി ഉറക്കമൊഴിച്ച് റോഡ് പണിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ.’ വിഡിയോ പങ്കിട്ട് അദ്ദേഹം കുറിച്ചു. വിഡിയോ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News