അമ്പൂരി, വാഴച്ചാൽ മേഖലയിലുണ്ടായ ഭൂചലനം; ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി 

അമ്പൂരി, വാഴച്ചാൽ, വെള്ളറട മേഖലകളിൽ 28ന് രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂചലനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് റിസ്ക് അനലിസ്റ്റ് ശ്രീ പ്രദീപ് ജി എസ്, ജിയോളജിസ്റ്റ് ശ്രീ അജിൻ ആർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ മേഖലകളിലേക്കയച്ച് പഠനം നടത്തിയ ശേഷമാണ് മന്ത്രി പ്രതികരിച്ചത്.

ഭൗമശാസ്ത്ര കേന്ദ്രത്തിലെ മാപിനിയിൽ 1.9 സ്കെയിൽ രേഖപ്പെടുത്തിയ ചലനം “ട്രമർ” എന്ന വിഭാഗത്തിൽ ആണെന്നും ഭൌമാന്തർ ഭാഗത്തുണ്ടാകുന്ന മർദ്ദം പാറകൾ സ്ഥിതിചെയ്യുന്ന മേഖല വഴി പുറത്തേക്ക് തള്ളുന്ന പ്രതിഭാസമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഭവനങ്ങൾ വിദഗ്ധസംഘം സന്ദർശിക്കുകയും ജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും നൽകിയതായും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News