കൈത്തറിയെക്കുറിച്ച് തപാൽ വകുപ്പിന്‍റെ സ്പെഷ്യൽ കവർ; മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു

കൈത്തറി, ബാലരാമപുരം സാരി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി തപാൽ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കവർ പ്രകാശനം ചെയ്തു. ഭൂമിശാസ്ത്ര പരമായ അടയാളപ്പെടുത്തൽ അടിസ്ഥാനമാക്കി സ്പെഷ്യൽ കവറുകൾ പുറത്തിറക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് കൈത്തറി, ബാലരാമപുരം കവർ തയ്യാറാക്കിയത്.

ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള ഉൽപ്പന്നങ്ങൾ വാണിജ്യവൽക്കരിക്കാനും അവയുടെ പ്രസിദ്ധി വർധിപ്പിക്കാനും സഹായകരമാണിത്. കൈത്തറിയെക്കുറിച്ചും ബാലരാമപുരം സാരിയെക്കുറിച്ചുമുള്ള ലഘു വിവരണവും കവറിൽ ഉണ്ടാകും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഫിലാറ്റലി പ്രദർശനങ്ങളിലും കവർ വിൽപന നടക്കും.

ദില്ലിയിലെ പോസ്റ്റൽ ഡയറക്ടറേറ്റ് മുൻ കൈയ്യെടുത്താണ് കവറുകൾ പുറത്തിറക്കുന്നത്. കൈത്തറിയുടെ പ്രാധാന്യം കൂടുതൽ പേരെ ബോധ്യപ്പെടുത്താനും വിപണനം വർധിപ്പിക്കാനും പോസ്റ്റൽ കവർ സഹായകമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷ്യൂലി ബർമൻ, ടെക്‌സ്റ്റൈൽസ് ആന്റ് ഹാന്റ്‌ലൂം ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here