‘പ്രിയ സംഗീത മാന്ത്രികന് വിട’; അനുശോചനവുമായി ജയരാജ്

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ് . അദ്ദേഹത്തിന്റെ ഓരോ ഗാനവും അത്ഭുതമായിരുന്നുവെന്ന് ജയരാജ് കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനായത്.

‘എന്റെ പ്രിയപ്പെട്ട സംഗീത മാന്ത്രികന് വിട! കളിയാട്ടം, ദേശാടനം, കണ്ണകി, ദൈവനാമത്തിൽ, തിളക്കം. ഓരോ ഗാനവും അത്ഭുതം!!’, എന്നാണ് ജയരാജ് കുറിച്ചത്.

ഇന്ന് വൈകുന്നേരത്തോടെയാണ് കൈതപ്രം വിശ്വനാഥന്റെ വിയോ​ഗം. 58 വയസ്സായിരുന്നു. അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. കോഴിക്കോട് എംവിആർ ക്യാൻസർ സെൻ്ററിൽ വച്ചായിരുന്നു മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News