കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് ഇടതുമുന്നണി സർക്കാർ; കോടിയേരി ബാലകൃഷ്ണൻ

കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് ഇടതു മുന്നണി സർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദരിദ്രരരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. ഈ ദൗത്യം ആണ് പാർട്ടിയുടെ മുന്നിലുള്ളതെന്നും കോടിയേരി പത്തനംതിട്ടയിൽ പറഞ്ഞു.

കെ റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ യുഡിഎഫിന്റേതും ബിജെപിയുടേതും എതിർപ്പ് രാഷ്ട്രീയമെന്നും കോടിയേരി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർക്കാത്ത കോൺഗ്രസും ബിജെപിയും ഇവിടെ എതിർക്കുന്നതിന് കാരണം എതിർപ്പ് രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും എല്ലാ വീടുകളിലും പാർട്ടി പ്രർത്തകർ എത്തി തെറ്റായ പ്രചരണങ്ങൾക്ക് എതിരെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News