വെള്ളറടയിൽ മാൻകൊമ്പും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ

നെയ്യാറ്റിൻകര വെള്ളറടയിൽ മാനിന്റെ കൊമ്പും, രണ്ടു തോക്കും, മാരകയുധങ്ങളുമായി ഒരാൾ പിടിയിൽ. വെള്ളറട അമ്പൂരി കൂട്ടപ്പു സ്വദേശി മനഷാ ജോർജ് (37) ആണ് പിടിയിലായത്. മാൻ കൊമ്പ്, വാൾ, മഴു, നാടൻ തോക്ക്, എയർ ഗൺ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്.

കഞ്ചാവ് കടത്ത്, കൊലപാതകശ്രമം,എക്സൈസിനെ മർദ്ദിച്ച കേസ് ഉൽപ്പെടെ നിരവധി കേസിലെ പ്രതിയാണിയാൾ. നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here