രഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകം; കേസിൽ 12 പ്രധാന പ്രതികൾ

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്. ഷാനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമാണ് കൊലയ്ക്കു പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ആകെ 25 പ്രതികൾ ഉൾപ്പെടുന്നു. ഇതിൽ 12 പേർ മുഖ്യ പ്രതികളാണ്. അറസ്റ്റിലായ മുഖ്യ പ്രതികളിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. അനൂപ്, ജസീബ് എന്നിവരെയാണ് ജനുവരി 12 വരെ റിമാൻഡ് ചെയ്തത്.

പിടിയിലായവരുടെ കൂട്ട് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി ഇന്ന് തെളിവെടുപ്പിനിടെ കണ്ടെത്തി. ആലപ്പുഴ വലിയചുടുകാട് ഭാഗത്തുനിന്നാണ് അറസ്റ്റിലായ ജസീബിന്റെ പേരിലുള്ള ഇരുചക്ര വാഹനം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News