രാജ്യത്ത് വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം; കെസിബിസി

രാജ്യത്ത് വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകമെന്ന് കെസിബിസി. ക്രൈസ്തവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത വിധത്തിൽ ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുകയാണ്. ക്രൈസ്തവ പീഡനങ്ങളിൽ ലോകത്ത് ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്നും കെസിബിസി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധത പടരുകയാണ്. വര്‍ഗീയ സംഘടനകളുടെ വിഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്കാണ് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ചില ദിവസങ്ങള്‍ക്കിടയില്‍ മാത്രം ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ക്രൈസ്തവര്‍ക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ വര്‍ധിക്കുന്ന ഇത്തരം അക്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളല്‍ വീഴ്ത്തുന്നതുമാണെന്നും കെസിബിസി വാർത്താക്കുറുപ്പിൽ പറയുഞ്ഞു.

മിക്ക അക്രമങ്ങള്‍ക്കും മുമ്പ് മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ആസൂത്രിതമായി നടത്തപ്പെടുന്ന ആക്രമണങ്ങള്‍ക്കും കേസുകള്‍ക്കും പിന്നില്‍ ഗൂഢാലോചന സംശയിക്കാവുന്നതാണെന്നും കെസിബിസി കുറിപ്പില്‍ പറയുന്നു. കേരളത്തിൽ നിന്ന് നിരവധി വൈദികരും സന്യസ്തരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേരള സർക്കാർ ഈ വിഷയത്തിൽ പ്രത്യേകമായി ഇടപെടണമെന്നും കെസിബിസി അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News