ജിഫ്രി തങ്ങള്‍ക്ക് പിന്തുണയുമായി കാന്തപുരം

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഭീഷണിയില്‍ പിന്തുണയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോൾവധഭീഷണി മുഴക്കുന്നത്‌ ഭീരുക്കളുടെ സ്വഭാവമാണെന്നും കാന്തപുരം പറഞ്ഞു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള ഇത്തരം ശ്രമങ്ങൾഅപലപനീയമാണ്. ഇത്തരം പ്രവണതകളെ ചെറുത്ത് തോൽപ്പിക്കണമെന്നും കൊലവിളി നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നും കാന്തപുരം പറഞ്ഞു.

മഅ്ദിൻഅക്കാദമി മലപ്പുറം സ്വലാത്ത് നഗിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽമഅ്ദിൻചെയർമാൻഇബ്രാഹീമുൽഖലീൽഅൽ ബുഖാരി അധ്യക്ഷനായി.

സമസ്‌ത ഉപാധ്യക്ഷൻഅലി ബാഫഖി തങ്ങൾ, സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, ബാഖിർ ശിഹാബ് തങ്ങൾ, ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഹബീബ് തുറാബ് തങ്ങൾ, പൊന്മള മൊയ്തീൻകുട്ടി ബാഖവി, സമസ്‌ത ജില്ലാ ജനറൽ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്ല്യാർഎന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News