ഒമൈക്രോണ്‍; സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല നിയന്ത്രണം

ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല നിയന്ത്രണം. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണം. രാത്രിയില്‍ ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നാണ് നിര്‍ദ്ദേശം.

സംസ്ഥാനത്ത് കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചതും അത് കടുപ്പിച്ചതും. ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ രാത്രി10 മണി മുതല്‍ രാവിലെ 5 മണി വരെയാണ് രാത്രികാല നിയന്തണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നാണ് നിര്‍ദ്ദേശം.

പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന നാളെ, രാത്രി 10ന് ശേഷം ഒരുതരത്തിലെ ആഘോഷപരിപാടികളും അനുവദിക്കില്ലെന്നും പൊലീസും അറിയിച്ചു. രാത്രികാല പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

കടകളും രാത്രി പത്തിന് അടയ്ക്കണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും കൂടുതല്‍ പൊലീസിനെയും വിന്യസിക്കും.

ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കമുള്ള ആള്‍ക്കൂട്ട പരിപാടികളൊന്നും നിയന്ത്രണ സമയത്ത് അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തീയേറ്ററുകളില്‍ രാത്രികാല ഷോകളും അനുവദിക്കില്ല. അതെസമയം ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here