രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു; ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ദില്ലിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു. എണ്ണൂറിലേറെ രോഗ ബാധിതരാണ് രാജ്യത്ത് ഉള്ളത്. ദില്ലിയില്‍ ഏര്‍പ്പെടുത്തിയ ഒന്നാം ഘട്ട യെല്ലോ അലേര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇന്ന് ഇറങ്ങിയേക്കും.

ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പൊലീസിനെയും ദില്ലി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതെ സമയം കേരളം ദില്ലി ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഒമൈക്രോണ്‍ ബാധയെ ഭയക്കേണ്ടതില്ല എന്നും ആവശ്യമായ ജാഗ്രത സ്വീകരിച്ചതായും രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ദില്ലി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News