രഞ്ജിത്ത്‌ വധക്കേസ്; കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന

ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത്‌ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അനൂപ് അഷ്‌റഫ്, ജെസീബ് ലത്തീഫ് സം എന്നിവരുമായാണ് അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. അതേ സമയം രണ്‍ജിത്ത് വധക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന.

രഞ്ജിത്തിനെ കൊലപ്പെടുത്താനെത്തിയ 12 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട അനൂപ് അഷ്‌റഫ്, ജെസീബ് ലത്തീഫ് എന്നിവരുമായി ആലപ്പുഴ വലിയ ചുടുകാട് ഭാഗത്താണ് അന്വേഷണ തെളിവെടുപ്പ് നടത്തിയത്. പ്രതികള്‍ ഉപയോഗിച്ച ഇരുചക്രവാഹനങ്ങളില്‍ ഒന്ന് വലിയ ചുടുകാടിന് സമീപം ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തി.

ഇരുചക്ര വാഹനം അറസ്റ്റിലായ ജെസീബിന്റെ പേരിലുള്ളതാണ്. വാഹനത്തില്‍ നിന്ന് പോപുലര്‍ ഫ്രണ്ടിന്റെ ലഘുലേഖയും കായികപരിശീലന ഗൈഡും കണ്ടെടുത്തു.പോപ്പുലര്‍ ഫ്രണ്ടിന്റെ കായികപരിശീലകനാണ് അറസ്റ്റിലായ ജെസീബ്. 6 വാഹനങ്ങളിലായെത്തിയ 12 പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ 10 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്.

ഇവര്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ രണ്‍ജിത് വധക്കേസില്‍ ഇതുവരെ 7 പ്രതികളാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News