ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പൊലീസ് നടപടി; സുപ്രീംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് അഭിഭാഷകന്റെ കത്ത്

ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ സുപ്രീംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് അഭിഭാഷകന്റെ കത്ത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് അഡ്വ. വിനീത് ജിന്‍ഡാലാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കത്തയച്ചത്.

നീറ്റ് പി.ജി. കൗണ്‍സിലിംഗ് വൈകുന്നതിനെതിരെ തിങ്കളാഴ്ച റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് അതിക്രമമുണ്ടായെന്നാണ് കത്തില്‍ ആരോപിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ടയില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത ഹര്‍ജികള്‍ നേരത്തെ പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി ആറിനാണ് സുപ്രീംകോടതി പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here