‘സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കൈതപ്രം വിശ്വനാഥന്‍’; ജോണ്‍ ബ്രിട്ടാസ് എം പി

സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കൈതപ്രം വിശ്വനാഥനെ അനുസ്മരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി.തനിനാട്ടിന്‍പുറത്തുകാരനായി ജീവിച്ച് മരിച്ച അദ്ദേഹം ബാക്കി വയ്ക്കുന്നത് എന്നും ഹൃദയത്തില്‍ പലരും ചേര്‍ത്തു വെയ്ക്കുന്ന പാട്ടുകളും ഓര്‍മ്മകളുമാണ്.പ്രണയവും വിരഹവും സ്‌നേഹവും വാത്സല്യവുംകൊണ്ട് പൊതിഞ്ഞ ഗാനങ്ങളെ പറ്റി പറയുമ്പോഴെല്ലാം അദ്ദേഹം ചേട്ടനായ കൈതപ്രം ദാമോദരനെയും ചേര്‍ത്തുവച്ചു എന്നും ജോണ്‍ ബ്രിട്ടാസ് എം പി കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്ന് വരും നീ,കരിനീല കണ്ണഴകി,ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം,നീയൊരു പുഴയായ്, ആടെടീ ആടാടെടീ ആലിലക്കിളിയേ …….സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ ഗാനങ്ങള്‍. പാട്ടിന്റെ ശാസ്ത്രീയ വശങ്ങള്‍ അറിയാത്തവര്‍ക്കും പാടി നടക്കാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍.അഞ്ച് മിനിട്ടിന് താഴെയുള്ള മാന്ത്രികസംഗീതത്താല്‍ പലപല ചിന്തകളിലേയ്ക്കും സങ്കല്പലോകത്തേയ്ക്കും ഒരായാസവുമില്ലാതെയാണ് വിശ്വനാഥന്‍ നമ്മളെ കൈപിടിച്ചു കൊണ്ടു പോയത്.

പ്രണയവും വിരഹവും സ്‌നേഹവും വാത്സല്യവുംകൊണ്ട് പൊതിഞ്ഞ ഗാനങ്ങളെ പറ്റി പറയുമ്പോഴെല്ലാം അദ്ദേഹം ചേട്ടനായ കൈതപ്രം ദാമോദരനെയും ചേര്‍ത്തുവച്ചു.”ചേട്ടന്‍ തന്ന പോലെ നല്ല വരികള്‍ മറ്റാരും തന്നിട്ടില്ല’ എന്ന് ചേട്ടനോടുള്ള എല്ലാ ആദരവും സ്‌നേഹവും കാച്ചികുറുക്കി ജെബി ജംഗ്ഷനില്‍ വിശ്വനാഥന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

എനിക്കേറെ അടുപ്പമുള്ള കുടുംബത്തിലെ അംഗം കൂടിയാണ് കൈതപ്രം വിശ്വനാഥന്‍.എല്ലാ ബഹളങ്ങള്‍ക്കിടയിലും തിരക്കുകള്‍ക്കിടയിലും തനിനാട്ടിന്‍പുറത്തുകാരനായി ജീവിച്ച് മരിച്ച അദ്ദേഹം ബാക്കി വയ്ക്കുന്നത് എന്നും ഹൃദയത്തില്‍ പലരും ചേര്‍ത്തു വെയ്ക്കുന്ന പാട്ടുകളും ഓര്‍മ്മകളുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News