കേരള അസോസിയേഷന്‍ ഓഫ് ഡാളസിന് പുതിയ നേതൃത്വം

അമേരിക്കയിലെ ഡാളസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രവാസിമലയാളികളുടെ ആദ്യകാല സംഘടനയും അമേരിക്കയില്‍ മുന്‍നിര സംഘടനകളില്‍ ഒന്നുമായ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റായി ഹരിദാസ് തങ്കപ്പനെയും, സെക്രട്ടറിയായി അനശ്വര്‍ മാമ്പിള്ളിയെയുമാണ് തെരഞ്ഞെടുത്തത്. ഫ്രാന്‍സിസ് തോട്ടത്തിലാണ് ട്രഷറര്‍. ഇന്ത്യന്‍ കള്‍ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും, കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ ഐക്യകണ്ണ്‌ഠ്യേനയാണ്. 36ആമത് ഭരണ സമിതിയെ തെരെഞ്ഞെടുത്തത്.

ജനുവരി എട്ടാം തിയതി ഇന്ത്യാകള്‍ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഹാളില്‍ വച്ചു നടക്കുന്ന അസ്സോസിയേഷന്‍ പുതുവത്സരാഘോഷ സമ്മേളനത്തില്‍ വച്ചു പുതിയ സമിതി ഉത്തരവാദിത്വമേറ്റെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel