രാജ്യത്തെ കൊവിഡ് ഒമൈക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവ്; 961 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

രാജ്യത്തെ കൊവിഡ് ഒമൈക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവ്. ഇത് വരെയായി 961 പേര്‍ക്കാണ് രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 22 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദില്ലി ആണ് ഒന്നാമത്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 13,154 ആയി.

34 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3900 കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 268 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഒമൈക്രോണ്‍ കേസുകളും കുത്തനെ കൂടുകയാണ്. ഇന്ത്യയില്‍ 961 പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം ഇത് വരെ സ്ഥിരീകരിച്ചത്. പഞ്ചാബില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധയുള്ള സംസ്ഥാനങ്ങളുടെ എണ്ണം 22 ആയി. 263 ഒമൈക്രോണ്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ദില്ലിയാണ് പട്ടികയില്‍ മുന്നില്‍. തൊട്ട് പിന്നില്‍ 252 രോഗികളുമായി മഹാരാഷ്ട്രയാണ് ഉള്ളത്.

അതെ സമയം 320 ഒമൈക്രോണ്‍ ബാധിതര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ആണ് ദില്ലി ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആഘോഷങ്ങളും ആള്‍ക്കൂട്ടവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനം കണ്ടെത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാരുകള്‍ വിന്യസിച്ചു. ഒന്നാം ഘട്ട യെല്ലോ അലേര്‍ട്ട് നിലവില്‍ വന്നതോടെ കര്‍ശന നിയന്ത്രണത്തിലാണ് രാജ്യ തലസ്ഥാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News