നവോദയ ഓസ്‌ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

നവോദയ ഓസ്‌ട്രേലിയ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഡെന്നി തോമസ്സും (വിക്ടോറിയ) രണ്ടാം സ്ഥാനം ആശാ മുരളിയും (സിഡ്ണി), ചെറുകഥ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അജി പി ജോസും (വിക്ടോറിയ) രണ്ടാം സ്ഥാനം ശൈലജ വര്‍മ്മയും (വിക്ടോറിയ) കരസ്ഥമാക്കി.

ഉപന്യാസ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ശൈലജ വര്‍മ്മയും (വിക്ടോറിയ) രണ്ടാം സ്ഥാനം ഗെയാ ജോര്‍ജും ( വിക്ടോറിയ) നേടി. കവിതാ വിഭാഗത്തില്‍ സ്മൃതി കൃഷ്ണയ്ക്കും ചെറുകഥാ വിഭാഗത്തില്‍ ഡെന്നി തോമസിനും ഉപന്യാസ രചനയ്ക്ക് ഷിബു തളിയത്തും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായി.

കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക , സാഹിത്യ രംഗത്തുള്ള പ്രമുഖരാണ് മൂല്യനിര്‍ണയം നടത്തി വിജയികളെ തീരുമാനിച്ചത്. വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ നവോദയ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വച്ച് വിതരണം ചെയ്യുമെന്ന് നവോദയ ഭാരവാഹികള്‍അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News