സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

അന്തരിച്ച സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന് വിട. സംസ്‌കാരം കോഴിക്കോട് തിരുവണ്ണൂര്‍ കോവിലകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ജേഷ്ഠപുത്രന്‍ ദീപാങ്കുരന്‍ ചിതയ്ക്ക് തീ കൊളുത്തി. മന്ത്രി എ കെ ശശീന്ദ്രന്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.

ഹൃദയസ്പര്‍ശിയായ ഈണങ്ങള്‍ കൊണ്ട് സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയ കൈതപ്രം വിശ്വനാഥന് കര്‍മ്മ ഭൂമിയായ കോഴിക്കോട് വിട നല്‍കി. തിരുവണ്ണൂര്‍ കോവിലകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.

പൊതുദര്‍ശനം നടന്ന തിരുവണ്ണൂര്‍ സ്വാതി തിരുനാള്‍ കലാകേന്ദ്രത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് , അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരെത്തി അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ ജയരാജ് എന്നിവര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.

കോര്‍പ്പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ്, ചലച്ചിത്ര താരം നിഷാന്ത് സാഗര്‍, വിശ്വനാഥന്റെ ശിഷ്യര്‍, സുഹൃത്തുക്കള്‍ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. ജേഷ്ഠന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍ ദീപാങ്കുരന്‍ ചിതയ്ക്ക് തീ പകര്‍ന്നു. മലയാളി ശ്രോതാക്കളുടെ ഹൃദയത്തില്‍ ഒരു പിടി സുന്ദര ഗാനങ്ങള്‍ അവശേഷിപ്പിച്ചാണ് കൈതപ്രം വിശ്വനാഥന്റെ അപ്രതീക്ഷിത വിയോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News