ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ “സ്ഫോടനാത്മക” കുതിച്ചുചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ
യുകെ യിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിഗവേഷകർ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഒമൈക്രോൺകേസുകളുടെ “സ്ഫോടനാത്മക” കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി, “പ്രതിദിന കേസുകൾ എത്രത്തോളം ഉയരുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്” വെറും 24 മണിക്കൂറിനുള്ളിൽ ഒമൈക്രോൺ കേസുകളിൽ 23 ശതമാനം വർധനവാണ് ഇന്നത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്
ഇന്ത്യയിൽ 961 ഒമൈക്രോൺ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ,263 എണ്ണം ഡൽഹിയിലാണ്. മഹാരാഷ്ട്ര യിൽ 257എന്നിങ്ങനെ പോകുന്നു കണക്കുകൾ.മുംബൈയില്‍ കോവിഡ് മൂന്നാം തംരംഗം ആരംഭിച്ചുവെന്ന് മഹാരാഷ്ട്ര ടാസ്‌ക് ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകം ഒന്നടങ്കം ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കിയിരുന്നു .”ഡെൽറ്റയും ഒമിക്‌റോമും ഇപ്പോൾ ഇരട്ട ഭീഷണികളാണ്, ഇത് കേസുകൾ റെക്കോർഡ് സംഖ്യകളിലേക്ക് നയിക്കുന്നു, ഇത് ആശുപത്രിയിലും മരണത്തിലും വർദ്ധനവിന് കാരണമാകുന്നു,ഡെൽറ്റയുടെ അതേ സമയം തന്നെ ഒമിക്രൊൺ വളരെ വേഗം വ്യാപനം ചെയ്യപ്പെടുന്നതും വ്യാപിക്കുന്നതിൽ ഞാൻ വളരെയധികം ആശങ്കാകുലനാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിനുകൾ തുല്യമായി പങ്കിടാനുള്ള രാജ്യങ്ങൾക്കായുള്ള തന്റെ ആഹ്വാനം ടെഡ്രോസ് ആവർത്തിക്കുകയും ചെയ്തു. സമ്പന്ന രാജ്യങ്ങള് ബൂസ്റ്ററുകൾക്ക് ഊന്നൽ നൽകുന്നത് ദരിദ്ര രാജ്യങ്ങളെ ബുദ്ധിമുട്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 2022-ന്റെ മധ്യത്തോടെ എല്ലാ രാജ്യങ്ങളും 70% വാക്‌സിൻ കവറേജ് എന്ന ലക്ഷ്യത്തിലെത്താൻ ലോകാരോഗ്യ സംഘടന പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് പകർച്ചവ്യാധിയുടെ നിശിത ഘട്ടം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.