ഗുരു തെളിച്ച വെളിച്ചം കാലത്തെ മാറ്റി മറിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

ശ്രീനാരായണ ഗുരു ജീവിച്ചിരുന്ന കാലത്തെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുള്ള ഇടപെടലാണ് ഗുരു നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 89ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുരു തെളിച്ച വെളിച്ചം കാലത്തെ മാറ്റി മറിച്ചു, ഗുരുവിന്റെ യഥാര്‍ത്ഥ സന്ദേശം മനുഷ്യസ്‌നേഹമായിരുന്നു. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഗുരു വ്യക്തമാക്കി. ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുള്ള കാലമാണിത്. ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊള്ളാത്തവര്‍ അന്നും ഇന്നുമുണ്ടെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവില്ലാത്ത സമൂഹമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’ ശ്രീനാരയണാ ഗുരു ഓപ്പണ്‍ സര്‍വകലാശാലയടക്കം ആരംഭിച്ചത് ഈ ലഷ്യമിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News