
തിരുവനന്തപുരത്തെ ആവേശത്തിലാക്കി എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRRലെ താരങ്ങള്‍. രാജമൗലിക്കും താരങ്ങളായ രാംചരണിനും ജൂനിയർ എൻ.ടി.ആറിനും ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായിമാറിയ ടൊവിനോ തോമസ് RRR ന്‍റെ കേരളത്തിലെ പ്രദര്‍ശനത്തിന് വിജയം ആശംസിച്ചു.
റിലീസിങ്ങിന് മുമ്പുതന്നെ പാട്ടും നൃത്തവും കൊണ്ട് തരംഗമായി മാറിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ആര്‍.ആര്‍.ആറിന്‍റെ പ്രൊമോഷനായാണ് താരങ്ങള്‍ തലസ്ഥാന നഗരത്തിലെത്തിയത്. പ്രിയ താരങ്ങള്‍ കണ്‍മുന്നില്‍ അവതരിച്ചപ്പോള്‍ ആരാധകരുടെ ആവേശം കൊടുമുടി കയറി.
ബാഹുബലി ഒരുക്കിയ സൂപ്പര്‍ സംവിധായകന്‍ രാജമൗലിക്കും കിട്ടി സൂപ്പര്‍താരത്തിനൊത്ത വരവേല്‍പ്പ്. മിന്നല്‍ മുരളിയിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോയായ ടൊവിനോ തോമസിനെ രാജമൗലി അഭിനന്ദിച്ചു..
രാം ചരണ്‍ സംസാരിക്കാന്‍ എഴുനേറ്റതോടെ ആര്‍പ്പുവിളി ഉച്ചത്തിലായി. ആര്‍.ആര്‍.ആറില്‍ ഇരു താരങ്ങളുമായുള്ള രസതന്ത്രത്തിന്‍റെ വിജയരഹസ്യം രാം ചരണിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമായി.
ജൂനിയര്‍ എന്‍.ടി.ആറിന് മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും പറയാന്‍ നൂറുനാവായിരുന്നു. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായിമാറിയ ടൊവിനോ തോമസ് RRR ന്‍റെ കേരളത്തിലെ പ്രദര്‍ശനത്തിന് വിജയം ആശംസിച്ചു.
അടുത്തമാസം ഏഴിനാണ് ആര്‍.ആര്‍.ആര്‍ കേരളത്തിലെ തീയേറ്ററുകളില്‍എത്തുന്നത്. 400 കോടിയാണ് ചിത്രത്തിന്‍റെ മുതല്‍ മുടക്ക്. മലയാളമടക്കം അഞ്ചുഭാഷകളിലാണ് വേള്‍ഡ് വൈഡ് റിലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here