നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ പരിഗണിക്കുന്നത് മാറ്റി

നടിയെ അക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് കോടതിഅടുത്ത മാസം 4 ലേക്ക് മാറ്റി. ഇന്ന് നിശ്ചയിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം നടന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ബൈജു പൗലോസ് കോടതിയില്‍ എത്തിയിരുന്നുവെങ്കിലും കോടതി വിചാരണ നടപടികള്‍ മാറ്റി വയ്ക്കുകയായിരുന്നു.

കോടതിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ വി എന്‍ അനില്‍ കുമാര്‍ ഇന്ന് വിചാരണക്കോടതിയില്‍ എത്തിയില്ല. പകരം അസിസ്റ്റന്റ്‌റ് പ്രോസിക്യൂട്ടറാണ് ഹാജരായത്. പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തുടരന്വേഷണം ആരംഭിച്ചതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News