കിറ്റെക്‌സ് കമ്പനി ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച കേസ്; നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കിറ്റെക്‌സ് കമ്പനി ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച കേസിലെ 4 പ്രതികളെ കോടതി 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.

സി ഐ യെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ ആദ്യ 4 പ്രതികളെയാണ് പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. ഇവരെ ഇനി വിശദമായി ചോദ്യം ചെയ്യും. സംഭവത്തിന് പിന്നിലെ ഗൂഢാലോചന, മറ്റാരുടെയെങ്കിലും നിര്‍ദ്ദേശപ്രകാരമാണോ പ്രതികള്‍ കൃത്യം നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് പോലീസിന് അറിയേണ്ടത്.

ജനുവരി ഒന്നിന് 4 പ്രതികളെയും തിരികെ കോടതിയില്‍ ഹാജരാക്കണം. 3 ദിവസം കൊണ്ട് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News