കോയമ്പത്തൂര്‍ മധുക്കരയിലെ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം

കോയമ്പത്തൂര്‍ മധുക്കരയിലെ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം. കുനിയം പുത്തൂരിലെ കോളേജിലാണ് പുലിയെ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് പുള്ളിപ്പുലി കോളേജ് വളപ്പില്‍ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സി.സി.ടി.വിയില്‍ പുലിയുടെ ദ്യശ്യങ്ങള്‍ കണ്ടെത്തിയത്

കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു. രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ പുലിയെ കാണുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂടുവെച്ചെങ്കിലും പുലി കെണിയില്‍ വീണിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News