മധുക്കരയില്‍ ജനവാസമേഖലയിലിറങ്ങി പുള്ളിപ്പുലി

കോയമ്പത്തൂര്‍ മധുക്കരയില്‍ ജനവാസമേഖലയിലിറങ്ങി പുള്ളിപ്പുലി. ക‍ഴിഞ്ഞ ദിവസം കോയന്പത്തൂര്‍ പാലക്കാട് ദേശീയപാതക്കരികിലുള്ള കോളേജില്‍ പുലിയെ കണ്ടെത്തി. വനംവകുപ്പുദ്യോഗസ്ഥരെത്തി പുലിക്കെണി സ്ഥാപിച്ചെങ്കിലും പിടികൂടാനായിട്ടില്ല.

മധുക്കരൈ വനമേഖലയ്ക്കടുത്തുള്ള പിള്ളയാര്‍പുരം, കോവൈപുത്തൂര്‍, കുനിയംപുത്തൂര്‍, ബികെ പുത്തൂര്‍ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. മധുക്കരയിലെ സ്വകാര്യ കോളേജ് കാമ്പസിനകത്ത് പുള്ളിപ്പുലിയെത്തി രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു.

തുടര്‍ന്ന് സിസിവിടി പരിശോധിച്ചപ്പോള്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാ‍ഴ്ചയിലേറെയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ പുലിയെ കാണുന്നുണ്ടെന്ന് നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു.

ജനവാസ മേഖലയില്‍ പുലിയെ കണ്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പുലിയെ കെണി സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പുദ്യോഗസ്ഥര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News