കഷണ്ടി മാറാന്‍ തൈരും കറിവേപ്പിലയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ… ഫലമറിയാം ദിവസങ്ങള്‍ക്കുള്ളില്‍

തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് കഷണ്ടിയെ ഇല്ലാതാക്കാം. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും കുളിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഏതൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യമുള്ള മുടിക്കും കഷണ്ടിയെ പ്രതിരോധിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഹെയര്‍മാസ്‌ക് പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. കറിവേപ്പില പൊടിച്ച് തൈരുമായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാം.

അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ കഷണ്ടിയ്ക്ക് പ്രതിരോധം തീര്‍ക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കഷണ്ടിയെന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈരും കറിവേപ്പിലയും മിക്സ് ചെയ്ത് തേക്കുന്നത്.

ഉറങ്ങുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് മുടി വളരാന്‍ സഹായിക്കും. ഇത് കഷണ്ടിയെ ഇല്ലാതാക്കുന്നു. ഒരാഴ്ച കൃത്യമായി ചെയ്താല്‍ ഇത് കഷണ്ടിയെ പ്രതിരോധിക്കുന്നു.

മാത്രമല്ല മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. വെളിച്ചെണ്ണ മാത്രമല്ല തേങ്ങാപ്പാലും മുടിയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ കഷണ്ടിക്ക് പെട്ടെന്ന് തന്നെ പരിഹാരം നല്‍കുന്നു.

മുടി കൊഴിച്ചിലിന് നല്ലൊരു പ്രതിവിധിയാണ് ഉള്ളി നീര്. ഉള്ളി നീര് ഇടിച്ചു പിഴിഞ്ഞ് തലയില്‍ തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
മുടിയും യോഗയും തമ്മിലെന്ത് ബന്ധം എന്നാലോചിക്കുന്നുണ്ടോ?

മനസ്സിന്റെ ടെന്‍ഷന്‍ കുറയുമ്ബോള്‍ തന്നെ മുടി കൊഴിച്ചില്‍ നില്‍ക്കും എന്ന കാര്യം സത്യമാണ്. മുട്ടയുടെ വെള്ള ഉപയോഗിച്ച്‌ മുടി മസാജ് ചെയ്യുന്നതും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News