എസ്എഫ്ഐ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഇന്ന് 51 വയസ്സ്

പോരാട്ടം പര്യായമാക്കിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഇന്ന് അമ്പത്തിയൊന്ന്‌ വയസ്. 1970 ഡിസംബര്‍ 27മുതല്‍ 30 വരെ തിരുവനന്തപുരത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപം കൊണ്ടത്.

വിവിധ സംസ്ഥാനങ്ങളിലെ സമാനമനസ്കരായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് 1970ല്‍ ഇതുപോലെരു ഡിസംബര്‍ 30നാണ് തിരുവനന്തപുരത്ത് ഇന്ത്യന്‍ വിപ്ലവവിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപംകൊണ്ടത്. അമ്പത് വര്‍ഷത്തിന്‍റെ ചെറുപ്പത്തിനിടയില്‍ സമരസപ്പെടാത്ത സമരസ്വത്വമായി എസ്എഫ്ഐ മാറി.

യുവചൈതന്യത്തിന്റെ അത്യുജ്വല പ്രവാഹം എന്ന അന്നത്തെ ദേശാഭിമാനിയുടെ എട്ടു കോളം തലക്കെട്ടിന്‍റെ സാക്ഷാത്കാരമായിരുന്നു പിന്നീടുള്ള അരനൂറ്റാണ്ട് കാലത്തെ എസ്എഫ്ഐയുടെ പ്രവര്‍ത്തനചരിത്രം.

നിരോധനങ്ങളുടെ അടിയന്തരാവസ്ഥക്കാലത്ത് കാമ്പസുകളെ നിശബ്ദമാകാതെ കാത്തു. കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളും കണ്ണീരിനാല്‍ വെളുപ്പിച്ച്, ചോരയാല്‍ ചുവപ്പിച്ച പതാകയുയര്‍ത്തിപ്പിടിച്ചു.

അവരവരിലേക്ക് ചുരുങ്ങാനുള്ള ആഗോളവത്കരണകാലത്തിന്‍റെ ആഹ്വാനത്തില്‍ നിന്ന് മാനവികതയിലേക്കുള്ള ദൂരം കുറച്ച് എസ്എഫ്ഐ രക്ഷിച്ചു. എല്ലാവരുടെയും വിജയത്തില്‍ തങ്ങളുടെ വൈയക്തികദുഃഖത്തെ മറക്കുന്നതെങ്ങനെയെന്ന് എസ്എഫ്ഐ കലാലയങ്ങളെ പഠിപ്പിച്ചു. ഇന്ത്യൻ മതനിരപേക്ഷതക്ക് മേൽ കരിമേഘങ്ങൾ പടരുന്ന കെട്ടകാലത്ത് മതനിരപേക്ഷ പോരാട്ടങ്ങൾക്ക് കരുത്തുപകര്‍ന്നു.

എഴുത്തുകളുടെ തുടക്കത്തില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ നിന്ന് 43 ലക്ഷമായി അംഗസംഖ്യ ഉയര്‍ന്നത് എസ്എഫ്ഐ നേടിയ വിദ്യാര്‍ത്ഥിപങ്കാളിത്തത്തിന്‍റെ നേര്‍സാക്ഷ്യമാകുന്നു. മുഴുവന്‍ ക്യാമ്പസുകളും സര്‍വകലാശാലകളുടെ എസ്എഫ്ഐയുടെ കരുത്തില്‍ ചുവക്കുന്നു. എസ്എഫ്ഐ സമരമായി പടര്‍ന്ന അഞ്ച് പതിറ്റാണ്ടുകളാണ് പുതുകേരളത്തിന്‍റെ ചരിത്രപൂരകങ്ങളായി മടങ്ങിനിവര്‍ന്നത്. അതിന്‍റെ പുറത്താണ് കേരളീയജീവിതം കാലുറപ്പിച്ച് മുമ്പോട്ട് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News