എന്റെ അച്ഛന്‍ ചെത്തുകാരനായിരുന്നു എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്; ലീഗിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

മുസ്ലീം ലീഗിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി. ‘എന്റെ അച്ഛന്‍ മരണപ്പെട്ടത് ഞാന്‍ കുട്ടിയായിരിക്കുമ്പോഴാണെന്നും ആ അച്ഛനും വഖഫ് നിയമവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു വഖഫ് സംരക്ഷണ റാലിയിലെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

തിരൂരില്‍ സി.പി.ഐ.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞാല്‍ എനിക്കെന്തോ ക്ഷീണമാണെന്നാണ് ലീഗിന്റെ ധാരണ. ഞാനെത്രയോ വട്ടം പറഞ്ഞതല്ലെ, ചെത്തുകാരന്റെ മകനാണ് ഞാനെന്ന്. എനിക്കതില്‍ അഭിമാനമാണുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

‘ ലീഗ് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന എല്ലാവരേയും പുച്ഛിക്കുകയാണ്. തങ്ങള്‍ തന്നെ ആദരിച്ചിരുന്ന മഹത് വ്യക്തികളെ ഇകഴ്ത്തി കാണിക്കുകയാണ്. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് ചിന്തിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുകയാണെന്നും മതനിരപേക്ഷ നിലപാടുകളോട് ലീഗിന് പുച്ഛമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ തന്റെ അച്ഛന്റെ പേര് എന്തിന് വലിച്ചിഴച്ചെന്നും അദ്ദേഹം ഒരു ചെത്തുകാരനായിരുന്നെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗ് അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്തണിയാന്‍ ശ്രമിക്കുകയാണെന്നും എസ്.ഡി.പി.ഐയുടെ തീവ്രനിലപാടിലേക്ക് എത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓരോ ആളും അവരുടെ സംസ്‌കാരം അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. ഞാൻ ആദ്യം പറഞ്ഞ കാര്യം പറയുകയാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. അതിനപ്പുറം അതേക്കുറിച്ച് ഒന്നും പറയാനില്ല. ലീഗ് അടുത്ത കാലത്തായി ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി എടുത്തണിയാൻ ശ്രമിക്കുകയാണ്. എസ്ഡിപിഐയുടെ തീവ്രനിലപാടിലേക്ക് എത്താനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും പുച്ഛിക്കുകയാണ്. തങ്ങൾ തന്നെ ആദരിച്ചിരുന്ന മഹത്തുക്കളെ വലിയ തോതിൽ ഇകഴ്ത്തിക്കാണിക്കുന്നു. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് അവർ ചിന്തിക്കണം. കോൺഗ്രസിന് സംഭവിച്ചത് നാം കണ്ടു. ലീഗിനും ഇതേ അവസ്ഥയാണ് വരാൻ പോകുന്നത്.’- മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News