ഒമിക്രോണിന്‍റെ സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന നിഗമനത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോരിറ്റി

ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു:ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍

ഡല്‍ഹിയില്‍ വിദേശയാത്ര നടത്താത്തവര്‍ക്കും വിദേശത്തുനിന്ന് വന്നവരുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. അതിനര്‍ഥം ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു എന്നാണെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഒമിക്രോൺ കേസുകളുടെ എണ്ണം 961 ആയി. ഡൽഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍‌ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്- 263 പേര്‍ക്ക്. ഇതില്‍ അറുപതോളം പേര്‍ അന്താരാഷ്ട്ര യാത്ര നടത്തുകയോ അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒമിക്രോണിന്‍റെ സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന നിഗമനത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോരിറ്റി എത്തിച്ചേര്‍ന്നത്.

യുകെ യിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിഗവേഷകർ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഒമൈക്രോൺകേസുകളുടെ “സ്ഫോടനാത്മക” കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി, “പ്രതിദിന കേസുകൾ എത്രത്തോളം ഉയരുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്” വെറും 24 മണിക്കൂറിനുള്ളിൽ ഒമൈക്രോൺ കേസുകളിൽ 23 ശതമാനം വർധനവാണ് ഇന്നത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്തി.സ്കൂളുകള്‍‍, കോളജുകള്‍, ജിമ്മുകള്‍, തിയറ്ററുകള്‍ എന്നിവ അടച്ചു. റെസ്റ്റോറന്‍റുകളിലും ബാറുകളിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഡല്‍ഹിയില്‍ ജൂണിന് ശേഷം ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഓഫീസുകൾ, മാളുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങളും ഡിഡിഎംഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ രാത്രി കർഫ്യൂ സമയം ഇനി മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here