വണ്ണം കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്‌ളേറ്റും? എങ്ങനെയെന്നല്ലേ…

കലോറിയുടെയും കൊഴുപ്പിന്റെയും കാര്യത്തില്‍ ഒട്ടും പിന്നില്ലല്ലാത്തതാണ് ഡാര്‍ക്ക് ചോക്ളേറ്റ്. പിന്നെങ്ങനെ തടി കുറയ്ക്കാന്‍ സഹായിക്കും ? ഈ തോന്നല്‍ ആര്‍ക്കുമുണ്ടാകും.

പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിനേക്കാള്‍ കുറവാണ് ഡാര്‍ക്ക് ചോക്ളേറ്റില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്. ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നതില്‍ ഡാര്‍ക്ക് ചോക്ളേറ്റിന് നല്ല പങ്കുണ്ട്.

തടി കൂടുമെന്ന ഭയമുള്ളതു കൊണ്ടാണ് മധുരം കഴിക്കണമെന്ന് ഇഷ്ടമുള്ളവര്‍ പോലും ഇത് കഴിക്കാത്തത്. എന്നാല്‍ ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നതിലൂടെ മധുരം കഴിക്കാമെന്ന ആഗ്രഹവും സാധിക്കാം, എന്നാല്‍ തടി അമിതമായി കൂടുകയുമില്ല.

ഏറ്റവും കുറവ് കലോറി അടങ്ങിയ ഒരു മധുരാഹാരമാണ് ഡാര്‍ക്ക് ചോക്ളേറ്റ്. ഇന്ന് ലോകത്തിൽ ഏറ്റവും ജനപ്രിയമായ ഫ്ലേവറുകളിലൊന്നായും ചോക്ലേറ്റ് കണക്കാക്കപ്പെടുന്നു. അമിതമാകാതെ കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിനും മികച്ചതാണ് ചോക്ലേറ്റ് എന്ന് ആരോ​ഗ്യവിദ​ഗ്ദരും പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News