
2021 ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പും ടൊവിനോയുടെ മിന്നല്‍ മുരളിയും. മിന്നല്‍ മുരളി ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം തുടരുകയാണ്. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രൊമോഷനുകളായിരുന്നു നെറ്റ്ഫ്ളിക്സ് ടീം നല്‍കിയത്.
ദുബായിലെ ഐന്‍ ദുബൈ എന്ന ആകാശ വീലില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു പരിപാടിയില്‍ ടൊവിനോ പങ്കെടുക്കാന്‍ പോയതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടത്.
പരിപാടിയിലേക്ക് പോകാനിറങ്ങുന്ന ടൊവിനോ മുരളിക്ക് കുറുപ്പ് തന്ന സമ്മാനമാണെന്ന് പറഞ്ഞുകൊണ്ട് ഒരു വാച്ച് ആരാധകരെ കാണിച്ചിരുന്നു. തനിക്ക് തന്ന ഗിഫ്റ്റിന് ദുല്‍ഖറിന് ടൊവിനോ തോമസ് നന്ദിയറിയിക്കുകയും ചെയ്തു.
ഇതിനിടെ സമ്മാനം നല്‍കിയ വാച്ചിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. Hublot ന്റെ ബിഗ് ബാംഗ് യൂണികോ വാച്ചാണ് ടൊവിനോയ്ക്ക് ദുല്‍ഖര്‍ സമ്മാനമായി നല്‍കിയത്. 10 ലക്ഷത്തില്‍ അധികമാണ് വാച്ചിന്റെ വില.
സുകുമാര കുറുപ്പിന്റെ കഥ അടിസ്ഥാനമാക്കിയെടുത്ത കുറുപ്പില്‍ ടൊവിനോ ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ കൊല്ലപ്പെടുന്ന ചാക്കോ എന്ന കഥാപാത്രമായിട്ടായിരുന്നു ടൊവിനോ എത്തിയത്.
അതേസമയം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ടൊവിനോ നായകനായ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും സ്ഥാനം പിടിച്ചിരിക്കുകയാണ്.
അതുപോലെ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റുകളില്‍ മിന്നല്‍ മുരളി ഇടം നേടി. ബഹ്‌റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മാലിദ്വീപ്, ഒമാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലാണ് ടോപ്പ് ടെണ്ണില്‍ ഉള്ളത്. ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.
ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ മിന്നല്‍ മുരളി നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറുകളോളമാണ് മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തിരിക്കുന്നത്.
വിക്കി ആന്‍ഡ് ഹേര്‍ മിസ്റ്ററിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിയും ലിസ്റ്റില്‍ ഉണ്ട്. പത്താം സ്ഥാനത്താണ് ചിത്രം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി.
2019 ഡിസംബര്‍ 23ന് ചിത്രീകരണം തുടങ്ങിയ മിന്നല്‍ മുരളി 3 വര്‍ഷങ്ങളെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. ‘മിന്നല്‍ മുരളി 2019 ഡിസംബര്‍ 23ന് കര്‍ണാടക കേരള ബോര്‍ഡര്‍ ഭൈരകൂപ്പയില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്.
പിന്നീട് വയനാട്, ഷെട്ടിഹല്ലി,പൊള്ളാച്ചി,വാഗമണ്,കൂത്താട്ടുകുളം, മുവാറ്റുപുഴ തുടങ്ങിയ ലൊക്കേഷനില്‍ 2019,2020,2021 വര്‍ഷങ്ങളിലായി 112 ദിവസങ്ങള്‍. മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here