സാമ്പത്തിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണം: മന്ത്രി കെ എൻ ബാലഗോപാൽ

സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന് പുറമെ സംസ്ഥാനങ്ങൾക്ക് കൊവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മടങ്ങിയെത്തിയ പ്രവാസികൾക്ക് വേണ്ടി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി കൂടുതൽ വിപുലമാക്കണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ച് ശതമാനം വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ കേരളത്തിനുള്ള വിഹിതം വർധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷൻ ചെലവ് 100 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് സാങ്കേതിക അനുമതി ലഭിക്കേണ്ടതായുണ്ട്.

അതേസമയം, കെ റെയിൽ വിഷയത്തിൽ യുഡിഎഫ് രാഷ്ട്രീയപരമായ നിലപാട് എടുക്കുന്നുവെന്നും നാടിന്റെ വികസനത്തെ ബാധിക്കുന്ന തലത്തിലാണ് യുഡിഎഫ് ഇടപെടലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News