
ടോവിനോ തോമസ് പങ്കുവെച്ച വീഡിയോയിലെ പറക്കുന്ന അഭ്യാസം ചാലഞ്ചായി ഏറ്റെടുത്ത് നടന്‍ സുരാജ് വെഞ്ഞാറമൂട്. ചാലഞ്ച് ആക്സപ്റ്റഡ് എന്നും ഫ്ളയിങ് , മിന്നല്‍ മുരളി ചാലഞ്ച് എന്ന ഹാഷ്ടാഗിലൂടെയുമാണ് സുരാജ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘വന്‍ പൊളി’ എന്നാണ് ചിത്രത്തിന് ടൊവിനോയുടെ കമന്റ്. മംമ്ത മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളും സുരാജിന്റെ പറക്കല്‍ പോസ്റ്റില്‍ല കമന്റുമായി എത്തിയിട്ടുണ്ട്.
മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുന്നു എന്ന സൂചന നല്‍കി ടൊവിനോ തോമസ് പറക്കാന്‍ തയ്യാറെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ എല്ലാരും ചലഞ്ചായി ഏറ്റടുത്തിരിക്കുന്നത്. മനു അശോകന്റെ സംവിധാനത്തില്‍ സോണി ലിവിലൂടെ റീലീസ് ചെയ്ത കാണേക്കാണെയാണ് ടൊവിനോയും സുരാജും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.
View this post on Instagram
അതേസമയം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ടൊവിനോ നായകനായ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും സ്ഥാനം പിടിച്ചിരിക്കുകയാണ്.
അതുപോലെ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റുകളില്‍ മിന്നല്‍ മുരളി ഇടം നേടി. ബഹ്‌റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മാലിദ്വീപ്, ഒമാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലാണ് ടോപ്പ് ടെണ്ണില്‍ ഉള്ളത്. ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.
ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ മിന്നല്‍ മുരളി നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറുകളോളമാണ് മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തിരിക്കുന്നത്.
വിക്കി ആന്‍ഡ് ഹേര്‍ മിസ്റ്ററിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിയും ലിസ്റ്റില്‍ ഉണ്ട്. പത്താം സ്ഥാനത്താണ് ചിത്രം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി.
2019 ഡിസംബര്‍ 23ന് ചിത്രീകരണം തുടങ്ങിയ മിന്നല്‍ മുരളി 3 വര്‍ഷങ്ങളെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. ‘മിന്നല്‍ മുരളി 2019 ഡിസംബര്‍ 23ന് കര്‍ണാടക കേരള ബോര്‍ഡര്‍ ഭൈരകൂപ്പയില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്.
പിന്നീട് വയനാട്, ഷെട്ടിഹല്ലി,പൊള്ളാച്ചി,വാഗമണ്,കൂത്താട്ടുകുളം, മുവാറ്റുപുഴ തുടങ്ങിയ ലൊക്കേഷനില്‍ 2019,2020,2021 വര്‍ഷങ്ങളിലായി 112 ദിവസങ്ങള്‍. മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here