കോണ്‍ഗ്രസിനും ലീഗിനും രൂക്ഷവിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം

കോണ്‍ഗ്രസിനും ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. രാഹൂൽ ഗാന്ധി രാജസ്ഥാനിൽ നടത്തിയ പ്രസംഗം കോൺഗ്രസിന്റെ മതേതര പാരമ്പര്യത്തില്‍ നിന്നുള്ള മാറി നടപ്പാണ്. കോഴിക്കോട് നടന്ന വഖഫ് സമ്മേളനം ലീഗ് മത സംഘടനയാണെന്ന് വിളിച്ചുപറയുന്നതാണെന്നും സത്യദീപത്തില്‍ വിമര്‍ശിച്ചു. ബിജെപിക്കും സഭാ നേതൃത്വത്തിനുമെതിരെയും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.

മതരാഷ്ട്രം മടങ്ങിവരുമ്പോള്‍ എന്ന തലക്കെട്ടോടു കൂടിയ സത്യദീപത്തിന്‍റെ പുതിയ മുഖപത്രത്തിലാണ് കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കുമെതിര കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. രാഹൂൽ ഗാന്ധി രാജസ്ഥാനിൽ നടത്തിയ പ്രസംഗം കോണ്‍ഗ്രസ്സിന്റെ മതേതര പാരമ്പര്യത്തില്‍ നിന്നുള്ള മാറി നടപ്പാണെന്നാണ് മുഖപത്രത്തിലെ പ്രധാന വിമര്‍ശനം.

‘ഗോഡ്‌സെ ഹിന്ദുവാദിയായിരുന്നുവെങ്കില്‍ ഗാന്ധി ഹിന്ദുവായിരുന്നു’ എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവന മതേതര ഭാരതത്തിന്റെ പിന്‍നടത്തമായി മാറുകയാണെന്നാണ് മുഖപത്രത്തില്‍ പറയുന്നത്. ‘ഭരണത്തില്‍ ഹിന്ദുക്കള്‍ മതി’ എന്ന രാഹുല്‍ ഗാന്ധിയുടെ തുടര്‍പ്രസ്താവനയില്‍ രാജ്യത്തിനകത്തെ മത, ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, മതേതരഭാരതം തന്നെയാണ് പുറത്തുപോകുന്നതെന്നും സത്യദീപത്തില്‍ വിമര്‍ശിക്കുന്നു. യുപിയിലെ തെരഞ്ഞെടുപ്പു യുദ്ധം ജയിക്കാന്‍ മതേതരായുധങ്ങള്‍ മതിയാകില്ലെന്ന രാഷ്ട്രീയ വെളിപാട് ജനാധിപത്യ ഇന്ത്യയെ നിരാശപ്പെടുത്തുന്ന എന്നും മുഖപത്രത്തില്‍ പറയുന്നു.

‘രാജസ്ഥാന്‍ ഹിന്ദു പ്രഖ്യാപനത്തില്‍നിന്നും അധികം അകലെയല്ല ഇസ്‌ലാം മത പ്രഖ്യാപനത്തിന് വേദിയായ ലീഗിന്‍റെ വഖഫ് സമ്മേളനം എന്നാണ് സത്യ ദീപത്തില്‍ ലീഗിനെതിരായ വിമര്‍ശനം. ‘മതമാണ് മറ്റെന്തിനെക്കാളും വലുതെന്ന’ രാഷ്ട്രീയ പ്രഖ്യാപനം, പേരില്‍ മാത്രമല്ല, പെരുമാറ്റത്തിലും ലീഗ് മതസംഘടനയാണെന്ന് വിളിച്ചുപറയുകയാണെന്ന് സത്യദീപത്തില്‍ പറയുന്നു. സമുദായത്തിലെ തീവ്രനിലപാടുകാരോട് സമരത്തിലാകാതെ സമരസപ്പെടുന്ന ലീഗു സമീപനം സമാനതകളില്ലാത്തതാണെന്നും മുഖപത്രത്തില്‍ത്തില്‍ വിമർശിച്ചു.

അതേസമയം, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തി രാഷ്ട്രീയമായി നേരിടാനുള്ള വിവേകം രാഷ്ട്രീയ പാര്‍ട്ടിയെന്നവകാശപ്പെടുന്നവര്‍ക്കുണ്ടാകണമെന്നും മുഖപത്രം ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിന്റെ എഫ്‌സിആര്‍എ അക്കൗണ്ട് പുതുക്കാനുള്ള അപേക്ഷയില്‍ സാങ്കേതികത്വം ആരോപിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മൂലം 22,000 പേര്‍ പട്ടിണിയിലേയ്‌ക്കെന്ന വാര്‍ത്ത ഭയാനകമാണെന്നും, രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനകള്‍ നല്കിയ സഭാ നേതൃത്വം അതിവേഗം മതരാഷ്ട്രമാകുന്ന ഭാരതത്തെ മനസ്സിലാക്കാത്തത് സങ്കടകരമാണെന്നുo സത്യദീപത്തില്‍ വിമർശിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here