ഉയര്‍ത്തെഴുന്നേറ്റ മലയാള സിനിമ

2021… കൊവിഡ് വ്യാപനത്തിനിടയിലും മലയാള സിനിമയില്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തിന്‍റെ മുക്കാല്‍ ഭാഗത്തോളം തീയറ്ററുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ 2021ന്‍റെ അവസാന പാതത്തില്‍ തീയറ്ററുകൾ തുറന്നപ്പോൾ പ്രേക്ഷകര്‍ക്ക് വിരുന്നാകുന്ന ഒരുപിടി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസിനെത്തിയ സിനിമകളെയെല്ലാം ആരാധകരും ആവേശത്തോടെ സ്വീകരിച്ചപ്പോൾ ബോക്സോഫീസിലെ പണക്കിലുക്കവുമായാണ് മലയാള സിനിമ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. തീയറ്ററുകൾ പൂട്ടിക്കിടന്ന കൊവിഡ് കാലത്ത് ഒടിടിയിലും മലയാള സിനിമ തരംഗമായി. പോയവര്‍ഷത്തിന്‍റെ സിനിമാ കാഴ്ചകളിലൂടെ ഒരു യാത്ര

ഒടിടി കാലം

മറ്റ് ഭാഷകളെ അപേക്ഷിച്ച് ഒരുപിടി മുന്നില്‍ തന്നെയായിരുന്നു മലയാള സിനിമകളുടെ സ്ഥാനം. ഒടിടി റിലീസുകൾ വരുകാലം ഭരിക്കുമോ എന്നതായിരുന്നു ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വിഷയം. ഒടിടി  റിലീസിനെയും തീയറ്റര്‍ റിലീസിനെയും മലയാളികൾ ഒരേപോലെ സ്വീകരിച്ചു എന്നതാണ് വസ്തുത.  പക്ഷേ ഒടിടി റിലീസുകൾക്ക് ലഭിച്ച വന്‍ സ്വീകാര്യത അത് എടുത്തു പറയേണ്ടതാണ്. ഈ കൊവിഡ് കാലത്ത് ചെറുപ്പം  വലുപ്പമില്ലതെ, സൂപ്പര്സ്റ്റാര്‍ സിനിമകളെയും ഫീല്‍ ഗുഡ് സിനിമകളെയും ഒരേപോലെതന്നെ പ്രേക്ഷര്‍ ഏറ്റെടുത്തതിന്‍റെ പ്രധാന കാരണം ഒടിടി പ്ലാറ്റ്ഫോമുകളായിരുന്നു.

പ്രതിസന്ധിയെ മറികടക്കാന്‍ മലയാള സിനിമ കണ്ടെത്തിയ പുതിയ സാധ്യതയായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ. 2020ല്‍ സിയുസൂണും സൂഫിയും സുജാതയും ഒടിടിയിലൂടെ റിലീസ് ചെയ്യുകയും, ചെറുതും വലുതും ബജറ്റിലൊരുങ്ങിയ നിരവധി ചിത്രങ്ങൾ ഒടിടിയില്‍ എത്തുകയും ചെയ്തു. മലയാള സിനിമയുടെ ഒടിടി വിപണനസാധ്യതകള്‍ ഉയര്ത്തി യ ചിത്രങ്ങളില്‍ മുന്പധന്തിയിലാണ് ആമസോണ്‍ പ്രൈമിലൂടെ എത്തിയ ദൃശ്യം 2. കൊവിഡ് കലത്തെ സര്പ്രൈ സ് പ്രഖ്യാപനമായിരുന്നു ദൃശ്യം 2വിന്റെ  ഡയറക്ട് ഒടിടി റിലീസ്പ്രഖ്യപാനം.

ദൃശ്യം-2, ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്നതാണ് രണ്ടാം ഭാഗം എന്ന് പ്രേക്ഷകരും നിരൂപകരും ഉൾപ്പെടെ പലരും സമ്മതിച്ചു. ഐജി ഗീതാ പ്രഭാകര്‍ പറഞ്ഞതുപോലെ വെറും നാലാം ക്ലാസുകാരന്‍റെ ബുദ്ധിയല്ല ജോര്‍ജുകുട്ടിക്കെന്ന് പ്രേക്ഷര്‍ പോലും മാര്ക്കി ട്ടു.  ഇതായിരുന്നു ജിത്തു ജോസഫിന്‍റെ വിജയവും. ഒടിടിയിലൂടെ റിലീസ് ആയതിനാല്‍ ലോകം മുഴുവന്‍ സിനിമ കണ്ടു എന്ന് മാത്രമല്ല, 2021ലെ  റെക്കോര്‍ഡുകൾ വാരിക്കുട്ടിയ സിനിമകളും ലിസ്റ്റില്‍ മുന്‍പന്തിയിലാണ് ഇപ്പോഴും ദൃശ്യം-2

ഒടിടി പ്ലാറ്റ്ഫോമുകൾ ജനങ്ങളിലേക്കെത്തിക്കാന്‍ ഫഹദ് ഫാസില്‍ ചിത്രങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. കൊവിഡ് കാലത്തെ ആദ്യ പരീക്ഷണ ചിത്രമായി 2020ല്‍ മഹേഷ് നാരായണന്‍- ഫഹദ് ഫാസില്‍ ചിത്രം സീ യു സൂണ്‍ എത്തിയത് ഒടിടി മേഖലയ്ക്ക് മാത്രമല്ല സിനിമാ മേഖലയ്ക്ക്  ആകെ  പ്രചോദനമായിരുന്നു. ജോജിയും അത്തരത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. 2021 ല്‍ വീണ്ടും ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ ചിത്രം അത്ഭുതം സൃഷ്ടിച്ചു മാലിക്കിലൂടെ…. ഏത് രീതിയില്‍ നോക്കിയാലും മികവിന്‍റെ പര്യായമായിരുന്നു മാലിക്.

ഒടിടി നല്‍കിയ ഉറപ്പ്

തീയറ്റര്‍ വിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാന്‍ മടിച്ചിരുന്ന സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങൾളും പിന്നീട് മാറിച്ചിന്തിച്ചു. പൃഥിരാജ്, കുഞ്ചാക്കോബോബന്‍,  നിവിന്‍ പോളി, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍, നയന്‍താര, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ ചിത്രങ്ങൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ ജയസൂര്യ ചിത്രം വെള്ളം റിലീസ് ചെയ്തത് ഒടിടി പ്ലാറ്റഫോമായ സണ്‍ നെറ്റ്വര്‍ക്കിലൂടെയായിരുന്നു .


ചെറുകിട സിനിമകള്‍ക്കും,  സമാന്തര സിനിമകള്‍ക്കും, ചെറിയ ബാനറുകളില്‍ നിര്‍മിക്കുന്ന സിനിമകൾക്കുമൊക്കെ, പ്രേക്ഷകരെ നേടി കൊടുത്തത് ഒടിടി പ്ലാറ്റ്‌ഫോമുകളാണ്.  ഇതിനൊരു കാരണമുണ്ട്. കച്ചവടപരമായി പരാജയപ്പെടുന്ന, ഒട്ടേറെ നല്ല സിനിമകൾ പുറത്തിറങ്ങുന്ന  മേഖലയാണ് മലയാളം. സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ സാധിക്കില്ല, എന്നുള്ള പൊതുവേയുള്ള ധാരണ തീയറ്ററുകളില്‍ നിന്നും ഇത്തരം ചിത്രങ്ങളെ അകറ്റിയിരുന്നു.

ആ സങ്കല്പ്പമാണ് കൊവിഡ് കാലം മാറ്റിയെഴുതിയത്. സാമൂഹിക പ്രസക്തിയുള്ള നിരവധി ചിത്രങ്ങൾ ഒടിടിയിലൂടെ എത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ചിത്രമായ ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചണും,  ബിരിയാണിയുമൊക്കെ ഇത്തരത്തില്‍ സ്വീകാര്യത നേടിയ ചിത്രങ്ങളാണ്. കണ്ട് ആസ്വദിച്ച് വിടുക എന്നതിനപ്പുറം സിനിമയിലൂടെ ചിന്തിപ്പിക്കാനും പഠിപ്പിക്കാനും ചര്‍ച്ചാ വിഷയമാക്കി മാറ്റാനും, ഒടിടി പ്ലാറ്റ്ഫോമുകൾ വഹിച്ച പങ്ക് വളരെ വലുതാണ്

ചര്‍ച്ച ചെയ്ത മാലയാള സിനിമകൾ

ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’: മഹത്തായ ഭാരതീയ അടുക്കള. 2021ല്‍ പ്രേക്ഷര്‍ ഏറ്റവും അധികം സംസാരിച്ച, ചര്ച്ച  ചെയ്ത സിനിമകളില്‍ മുന്‍പന്തിയിലുള്ളത്  ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ്. പ്രമുഖ പ്ലാറ്റ്ഫോമുകള്‍ പലതും നിരസിച്ച ചിത്രം നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്ത്‍. ബിബിസി ഉൾപ്പെടെയുള്ള അന്തര്ദേടശീയ മാധ്യമങ്ങളില്‍ ആസ്വാദനങ്ങളും പ്രത്യക്ഷപ്പെട്ടു. ചിത്രം സംസാരിച്ച വിഷയമായിരുന്നു അതിനൊക്കെ കാരണം. മലയാള സിനിമ ഇന്നുവരെ കണ്ട അടുക്കളയായരുന്നില്ല ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലേത്. ഏറെക്കാലമായി സമൂഹത്തില്‍ തുടര്ന്നു വരുന്ന  പെട്രിയാര്ക്കി്യെ പൊരിച്ചടുക്കുന്നുണ്ട് സംവിധായകന്‍. സിനിമയുടെ അവസാനം നായിക നടന്നു മുന്നേറുന്നത് തനിക്ക് ചുറ്റുമുള്ള ചങ്ങലകൾ പൊട്ടച്ചെറിഞ്ഞാണ്.

ശക്തമായ രാഷ്ട്രീയം സംസാരിച്ച മറ്റൊരം സിനിമ. സജിൻ ബാബുവിന്റെ ബിരിയാണി. പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സ്ത്രീകളുടെ അടിച്ചമര്‍ത്ത ലിന്റെ ഈ കഥകൾ പലവിധത്തില്‍ സിനിമകളില്‍ എത്തിവയാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം ഒരുപടി വരെ മുന്നിലാണ് ബിരിയാണി.  കനി കുസൃതിയുടെ കഥാപാത്രം എല്ലാ മത സാമുദായിക വിഭാഗങ്ങളുടേയും പ്രതിനിധിയാണ്. കിടപ്പറയിലെ പുരുഷന്റെ് ഭോഗവസ്തു മാത്രമാണ് സ്ത്രീ എന്ന വികലമായ കാഴ്ചപ്പാടിനെ പൊളിച്ചെഴുതുന്നുണ്ട് ചിത്രം.

ഏറെ ചര്‍ച്ചാ വിഷയമായ മറ്റൊരു ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. വ്യവസ്ഥാപിതമായ  കെട്ടുപാടുകളില്‍ നിന്നും കുതറിമാറി തന്‍റേതായ സിനിമ ചെയ്യുന്നതാണ് ലിജോയുടെ പ്രത്യേകത. ചുരുളിയും ആങ്ങനെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളെ അറിയാവുന്ന പ്രേക്ഷകന്  പുതിയ സിനിമ എത്തുമ്പോൾ ഒരു പ്രതീക്ഷയുണ്ട്. അത് ചുരുളിയിലും തെറ്റിയില്ല എന്ന് വേണം പറയാന്‍. ചുരുളിയിലെ തെറി വിവാദമായി. നിയമനടപടികളിലേക്ക് കടന്നു. പ്രതിഷേധങ്ങൾ ഉയര്ന്നു  വന്നു. പക്ഷേ സിനിമ കണ്ടെവരെ അതില്‍ നിന്നും വിട്ടുപോരാനാകാത്ത വിധം ഒരു ഉന്മാദാവസ്ഥയിലേക്ക് കൂട്ടിക്കൊണ്ട് പോഗാന്‍ ലിജോയ്ക്കായിട്ടുണ്ട്. പച്ചയ്ക്കൊരു സിനിമയെടുക്ക്  സിനിമാസ്വാദനത്തിന്റെയ പതിവു രീതികളെ മാറ്റിയെഴുതി ഈ സംവിധായന്‍.

മനസ്സുനിറച്ച സിനിമകൾ

മനസ്സുനിറഞ്ഞ് കാണാന്‍ പറ്റുന്ന രണ്ട് ചിത്രങ്ങൾ തിങ്ളാഴ്ച നിശ്ചയവും ഹോമും. ഒരു ഫീല്‍ ഗുഡ് സിനിമ കണ്ടിട്ട് എത്ര കാലമായി എന്ന മലയാളികളുടെ പരിഭവം ഇല്ലായത് ഹോമിലൂടെയാണ്.  ചിത്രം എത്തിയത് ആമസോണ്‍ പ്രൈമിലൂടെ. ഒരുവിധം എല്ലാ വീട്ടിലും കണ്ടുവരുന്ന ഏവർക്കും പരിചിതമായ പ്രമേയമാണ് റോജിൻ തോമസ് ഹോമിലൂടെ പ്രേക്ഷകരിലെത്തിച്ചത്. ഈ പുതിയ  കാലത്ത്, സ്വന്തം വീടും ജീവിത പശ്ചാത്തലങ്ങളും ഫോണിലും സോഷ്യല്‍ മീഡിയയിലും മാത്രമാകുമ്പോൾ അകറ്റി നിര്ത്ത പ്പെടുന്ന ഒരു വിഭാഗത്തിന്റെത പ്രതീകമാകുന്നു ഒളിവര്‍ ട്വിസ്റ്റെന്ന ഇന്ദ്രന്‍സിന്‍റെ കഥാപാത്രം. ഒന്നോര്‍ത്ത് നോക്കിയാല്‍ നമ്മുടെയെല്ലം വീടുകളിലും ഒലിവര്‍ ട്വിസ്റ്റുമാര്‍ ഉണ്ടാകും.

പക്ഷേ തിങ്കളാഴ്ച നിശ്ചയം സംഭവ ബഹുലമാണ്. ചിത്രം  പ്രേക്ഷകരിലേക്കെത്തിയത് സോണി ലൈവിലൂടെ. അതിസാധാരണമായ ഒരു സന്ദര്ഭകത്തെ അതിലും സാധാരണയായി അവതരിപ്പിച്ചിരിക്കുകയാണ് തിങ്കളാഴ്ച നിശ്ചയത്തില്‍. കാസര്ഗോപഡെ ഗ്രാമമായിരുന്നു ചിത്രത്തിന്റെി പശ്ചാത്തലം. ഒറ്റ വരിയില്‍ പറഞ്ഞുതീര്ക്കാരവുന്ന ഒരു സംഭവം. കുടുംബത്തിലെ ഇളയ പെണ്കുതട്ടിയുടെ വിവാഹനിഷ്ചയവും തുടര്ന്നുാള്ള സംഭവ വികാസങ്ങളും അതിമനോഹരമായാണ് സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. നാട്ടിന്പുലറങ്ങളിലെ നന്മയും കുശുമ്പും പ്രണയവും കുടുംബക്കാര്ക്കി്ടയിലെ അസ്വാരസ്യങ്ങളും ജനറേഷന്‍ ഗ്യാപ്പും എല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ട്. (TRAILER)

തീയറ്ററുകൾ ഉണര്‍ന്നു

തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്ഥമായി  രാജ്യത്താകമാനവും വിദേശങ്ങളിലുമുള്ള കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇത്രത്തോളം ചിത്രങ്ങൾ റിലീസ് ചെയ്യുമോഴും സിനിമാ  തീയറ്ററുകളില്‍ സിനിമ കാണാന്‍ കൊതിക്കുന്നവര്‍ തന്നയായിരുന്നു പ്രേക്ഷകരില്‍ അധികവും. ഒടിടി സിനിമകൾക്ക് സ്വീകാര്യത കൈവരിച്ചെങ്കിലും തീയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് ചര്ച്ചകൾ  തുടര്ന്നു കൊണ്ടേ ഇരുന്നു. ചര്ച്ചകൾക്കൊടുവില്‍ തീയറ്ററുകൾ തുറക്കാന്‍ തീരുമാനമായി. അതും നിബന്ധനകളോടെ. അങ്ങനെ മമ്മൂക്ക ചിത്രം വണ്‍‍, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ തീയറ്ററുകളിലെത്തി.

എന്നാല്‍ കൊവിഡിന്റെത രണ്ടാം വരവ്  വീണ്ടും തീയറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. സിനിമാ കൊട്ടകകളിലെ ഇരുണ്ട വെളിച്ചം വീണ്ടും കെട്ടു. സാഹചര്യം അനുകൂലമായപ്പോൾ വീണ്ടും തീയറ്ററുകൾ തുറക്കാന്‍ ധാരണയായി. പക്ഷേ തീയറ്ററുകളുടെ വീണ്ടുമുള്ള ഉയര്ത്തെ ഴുന്നേല്പ്പ്  എടുത്തു പറയേണ്ടതാണ്. ആദ്യം പ്രദര്ശുനത്തിനെത്തിയത് സ്റ്റാര്‍ ആണ്. ശേഷം രജനീകാന്തിന്റ യും വിശാലിന്റെ്യുമൊക്കെ ചിത്രങ്ങൾ റിലീസിനെത്തിയെങ്കിലും തീയറ്ററുകൾ നിറയ്ക്കാന്‍ ഈ ചിത്രങ്ങൾക്കായില്ല. എന്നാല്‍ കൊവവിഡിന്‍രെ എല്ലാവിധ ആഘാതങ്ങളോയും മറികടക്കാനായത് ദുല്ഖനര്‍ സല്‍മാന്‍റെ കുറുപ്പിന്റെന വരവോടെയാണ്. രാജകീയ സ്വീകരണമായിരുന്നു കുറുപ്പിന് തീയറ്ററുകളില്‍ ലഭിച്ചത്.  തീയറ്ററ്ക മേഖലയ്ക്ക് ഉണര്‍ നല്കാ്ന്‍ മരയ്ക്കാറിനാകും എന്നുള്ള ധാരണയും തെറ്റിയില്ല. ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുനമാനിച്ച പ്രിയദര്ശന്‍- മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ് സിംഹം നിരവധി ചര്ച്ചകൾക്കും തര്‍ക്കങ്ങൾക്കും ഒടുവില്‍ തീയറ്ററുകളിലൂടെ റിലീസായി.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളെ സജീവമാക്കിയ ചിത്രമാണ് ദുല്‍ഖർ സൽമാന്റെ കുറുപ്പ് . കൊവിഡ് കാലഘട്ടത്തില്‍ സിനിമ കാണുവാന്‍ തീയറ്ററുകളില്‍ ആളെത്തുമോ എന്ന സംശയം നിലനില്‍ക്കേയാണ് കുറുപ്പ് റിലീസിനെത്തുന്നത്. എന്നാല്‍ സംശയങ്ങൾ വെറുതേയായിരുന്നു. പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കിയത് വന്‍ സ്വീകരണം. രാവിലെ നടന്ന ഫാൻസ് ഷോയ്ക്ക് പിന്നാലെ മുഴുവൻ പ്രദർശനവും നിറഞ്ഞ സദസിലായിരുന്നു.  പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിനെ പ്രേക്ഷര്‍ സ്വീകരിച്ചു.

കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം തീയറ്ററുകളിലെത്തിയത്. ആശീര്‍വാദ് സിനിമാസിന്‍റെ ചിത്രങ്ങളില്‍ ഇത്രത്തോളം വാര്ത്തകളില്‍ ഇടം നേടിയ ചിത്രം വേറെയില്ല.  മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം, നൂറ്റിയാറു ദിവസത്തെ ചിത്രീകരണം, കൊവിഡിനെത്തുടര്‍ന്ന് പലതവണ മാറ്റിവച്ച റിലീസ്, ദേശീയപുരസ്കാരം, ഒടിടി വിവാദം തുടങ്ങി നിരവധി  കാരണങ്ങളാല്‍ ചിത്രം വാര്ത്തകളില്‍ നിറഞ്ഞു നിന്നു. വിവാദങ്ങൾക്കും ചര്ച്ചകൾക്കും ഒടുവില്‍ ചിത്രം തീയറ്ററുകളിലെത്തി. ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്.

തീയറ്ററുകളില്‍ റിലീസ് ചെയ്ത നിരവധി ഫീല്‍ഗുഡ് സിനിമകളെയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒരിടവേളയ്ക്ക് യുവതാരനിര സജീവമായത് ഇത്തരം ചെറിയ  സിനിമകളിലൂടെയാണ്. ഭീമന്റെത വഴിയും സുമേഷ് ആന്‍റ് രമേശും കുഞ്ഞെല്ദോടയും പ്രേക്ഷക പ്രശംസ നേടി. എന്നാല്‍ ബോക്സ്ഓഫീസില്‍ തകര്ത്തു വാരിയത് ജാന്‍ എ മന്‍ ആണ്. തീയറ്റര്‍  വിട്ടിറങ്ങിയാലും ചിത്രത്തിന്റെ  ഓര്മ്മികൾ കൂടെയിങ്ങ് പോരും

മലയാളത്തിന്‍റെ സൂപ്പര്‍ ഹീറോ

സ്പൈഡര്‍മാന്‍‍, ബാറ്റ്മാന്‍, അവഞ്ചേഴ്സ്, സൂപ്പര്‍മാന്‍ തുടങ്ങി എത്രയെത്ര സൂപ്പര്‍ ഹീറോസ്. എന്നാല്‍ മലയാളികൾക്ക് മാത്രമായി സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാകുമോ?. ചോദ്യത്തിന് ഉത്തരം ബേസില്‍ ജോസഫ് നല്കി, മിന്നല്‍ മുരളിയിലൂടെ. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമ. ടൊവിനോയ്ക്കൊപ്പം മിന്നലാണ് വില്ലനായെത്തിയ ഗുരു സോമസുന്ദരവും. എന്തായാലും മലയാള സിനിമാ യൂണിവേഴ്സിറ്റിയില്‍ തന്‍റെ സ്ഥാനം അരക്കെട്ടുറപ്പിച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്

വരുന്നത് സിനിമാക്കാലം

2022….വരാനിരിക്കുന്നതും സിനിമാക്കാലമാണ്.  പുതുവര്ഷരത്തില്‍ ഒട്ടേറെ സിനിമകളാണ് റിലീസിനായി ഒരുങ്ങിനില്ക്കുന്നത്. ഭീഷ്മപര്വ്വാവും, ആറാട്ടും, കടുവയും മൊഴിമാറി എത്തുന്ന രാജമൗലി ചിത്രം RRRമെല്ലാം സിനിമാ ആരാധകര്ക്കായി ഒരുങ്ങിക്കഴിഞ്ഞു.

പ്രതീക്ഷകളുടെ കാലമാണ് 2022. സിനിമാ പ്രേമികൾക്കായി നിരവധി ചിത്രങ്ങളാണ് കാത്തിരിക്കുന്നത്. പ്രഖ്യാപനങ്ങളില്‍ ആരാധകര്‍ ഞെട്ടിയത് മമ്മൂക്ക ചിത്രങ്ങളിലാണ്. ബിഗ് ബി പുറത്തിറങ്ങി 14  വര്‍ഷത്തിനുശേഷം അമല്‍ നീരദും- മമ്മൂക്കയും ഒന്നിക്കുന്ന ചിത്രം, ഭീഷ്മപര്‍വ്വം. മറ്റൊന്ന് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം. മോഹന്‍ലാലിന്‍റെ ആറാട്ടും മമ്മൂക്കയുടെ ഭീഷ്മപര്‍വ്വവും ഒരുമിച്ച് തീയറ്ററില്‍ ഏറ്റുമുട്ടുമെന്നാണ് റിപ്പോര്ട്ടുകൾ. താരചക്രവര്‍ത്തിമാരുടെ പോരാട്ടം തന്നെയാകും തീയറ്ററുകളില്‍. ബോക്സോഫീസില്‍ പോരാട്ടം മുറുകും. മോഹന്‍ലാലിന്‍റെ ബാറോസും 2021ല്‍ പ്രതീക്ഷിക്കാം..

ന്യൂയിയറിലെ ആദ്യ റിലീസ് ജനുവരി 7നാണ്. എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്ആര്ആറിലൂടെ.. തീയറ്ററുകളില്‍ ലോംഗ് റണ്‍  ലക്ഷ്യമിട്ടാണ് രാജമൗലിയുടെ വരവ്. ജൂനിയര്‍ എന്‍ടിആറും രാംചരണും മാസ്മരിക പ്രകടനം കാഴ്ചവയ്ക്കും എന്ന് തന്നെയാണ് ട്രെയിലറുൾപ്പെടെ സൂചിപ്പിക്കുന്നത്. ഒപ്പം ആലിയ ഭട്ട്, ആജയ് ദേവഗണ്‍, ശ്രീയ ശരണ്‍, ഒലീവിയ മോറിസ്, സമുദ്രക്കനി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്.

വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു.  ഹൃദയത്തിലൂടെ മലയാള സിനിമയില്‍ തന്‍റെ  സാന്നിധ്യം പ്രണവ് മോഹന്‍ലാലിന് ഉറപ്പിക്കാനാകുമോ എന്ന് നോക്കിക്കാണണം. ദുല്‍ഖറിന്‍റെ സല്യൂട്ട്, നിവിന്‍ പോളിയുടെ തുറമുഖം, പൃഥ്വിരാജിന്‍റെ കടുവ, ഉണ്ണി മുകുന്ദന്റെന മേപ്പടിയാന്‍ തുടങ്ങി നിരവധി ചിത്രങ്ങൾ പിന്നെയും. ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും ഏറെ പ്രതീക്ഷകളുള്ളത് തന്നെയാണ്. അക്ഷരാര്‍ത്ഥത്തില്‍ സിനിമാ തീയറ്ററുകൾ പൂരപ്പറമ്പാകാന്‍ പോകുന്ന ചിത്രങ്ങളാണ് എത്താന്‍പോകുന്നതെന്നാണ് വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News