ADVERTISEMENT
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വരുന്ന 10 ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ. പുതിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിലവില്‍ വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ 29 നും ജനുവരി എട്ടിനും ഇടയ്ക്ക് 20 ലക്ഷം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുബൈ എമിറേറ്റ്‌സിന്റെയും ദുബൈ ഇന്റര്‍നാഷണലിന്റെയും ആരോഗ്യ മുന്‍കരുതലുകള്‍ക്ക് അനുസൃതമായും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് അധികൃതര്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
യുഎഇയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരത്തിന് മുകളിലാണ്. വ്യാഴാഴ്ച 2366 പേര്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തപ്പോള്‍ 840 പേര്‍ക്ക് രോഗം ഭേദമാകുകയും 2 മരണം സ്ഥിരീകരിക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.