സ്നേഹത്തിന്റെ ‘ഉൾക്കടൽ’ ജോർജ് ഓണക്കൂർ സാറിന് അഭിനന്ദനങ്ങൾ; ജോൺ ബ്രിട്ടാസ് എം പി

2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിന് അഭിനന്ദനങ്ങൾ അറിയിച്ച് ജോൺ ബ്രിട്ടാസ് എം പി. ഉൾക്കടലിനൊപ്പമാണ് ജോർജ് ഓണക്കൂർ സാർ എന്റെ മനസിൽ ആദ്യം പതിഞ്ഞതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഉൾക്കടൽ ആണ് ഓണക്കൂർ സാറിന്റെ മറ്റ് കൃതികൾ വായിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം തന്റെ ഹൃദയത്തിന്റെ ഭാഷയിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ;

“കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ജോർജ് ഓണക്കൂർസാറിന് അഭിനന്ദനങ്ങൾ.

ഉൾക്കടലിനൊപ്പമാണ് ജോർജ് ഓണക്കൂർ സാർ എന്റെ മനസിൽ ആദ്യം പതിഞ്ഞത്. ഉൾക്കടൽ എന്ന നോവലും പിന്നീട് വന്ന ചലച്ചിത്രവും പുതിയ അനുഭവമായിരുന്നു എല്ലാവർക്കും. ക്യാംപസ് ചിത്രങ്ങളുടെ തുടക്കം തന്നെ ഉൾക്കടലിൽ നിന്നായിരുന്നു.ഉൾക്കടൽ ആണ് ഓണക്കൂർ സാറിന്റെ മറ്റ് കൃതികൾ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ഉന്മേഷവും പ്രസരിപ്പുമാണ് ഓണക്കൂർ സാറിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് മറ്റുള്ളവരിലേക്ക് പകരുക കൂടി ചെയ്യും. തിരുവനന്തപുരത്ത് താമസമായ ശേഷം അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനായി. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുന്ന, അപരന്റെ സന്തോത്തിലും സങ്കടത്തിലും പങ്കുചേരാൻ കഴിയുന്ന മനുഷ്യൻ.സ്നേഹത്തിന്റെ ‘ഉൾക്കടൽ’… തലമുറകളുടെ വ്യത്യാസമില്ലാതെ ഏവരെയും ആശ്ലേഷിക്കുന്ന വ്യക്തിത്വം..സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന ഗുരുസ്ഥാനീയനായ വ്യക്തിയാണ് ഓണക്കൂർസാർ എനിക്ക്.

ഓണക്കൂർ എന്ന ഗ്രാമത്തിലെ ഒരു കുട്ടിയിൽ നിന്നും ഇന്നത്തെ ഡോ.ജോർജ് ഓണക്കൂർ എന്ന വ്യക്തിയിലേക്കുള്ള ദൂരമാണ് പുരസ്കാരത്തിനര്ഹമായ സാറിന്റെ ആത്മകഥ ‘ഹൃദയരാഗം’.2021 ലെ സന്തോഷങ്ങളുടെയും അംഗീകാരങ്ങളുടെയും കണക്കിൽ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണിത്.സാറിന് അഭിനന്ദനങ്ങൾ അറിയിക്കട്ടെ..സാറിനൊപ്പം ബാലസാഹിത്യ പുരസ്‌കാരം നേടിയ രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം നേടിയ മോബിൻ മോഹനും അഭിനന്ദനങ്ങൾ.”

2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനാണ് ജോർജ് ഓണക്കൂർ അർഹനായത്. ആത്മകഥയായ ഹൃദയരാഗങ്ങൾക്കാണ് മലയാളത്തിലെ മികച്ച കൃതിക്കുള്ള പുരസ്ക്കാരം. ഓണക്കൂർ എന്ന ഗ്രാമത്തിൽ നിന്ന് തുടങ്ങിയ തൻറെ ജീവിതയാത്ര രണ്ടു ഭാഗങ്ങളിലായി ജോർജ് ഓണക്കൂർ കുറിച്ചിടുന്ന കൃതിയാണ് ഹൃദയരാഗങ്ങൾ. എം ലീലാവതി, കെപി രാമനുണ്ണി, കെ എസ് രവികുമാർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് ശുപാർശ നല്കിയത്. ഒരു ലക്ഷം രൂപയും താമ്രപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.

ബാലസാഹിത്യ പുരസ്ക്കാരം രഘുനാഥ് പലേരിയുടെ ‘അവർ മൂവരും മഴവില്ലും’ എന്ന നോവലിനാണ്. മൊബിൻ മോഹൻറെ ജക്കരന്ത എന്ന നോവലാണ് ഈ വർഷത്തെ യുവ പുരസ്ക്കാരത്തിന് അർഹമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News