കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

കൊവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ ഒമൈക്രോൺ കേസുകൾ ആയിരത്തിനു മുകളിൽ എത്തിയ സാഹചര്യത്തിൽ ആണ് സംസ്ഥാനങ്ങൾ കൂടുതൽ നടപടികളിലേക്ക് കടന്നത്. ലോക രാഷ്ട്രങ്ങളിലും രോഗ വ്യാപനം രൂക്ഷമാകുകയാണ്.

ഗംഗ സാഗർ മേളയ്ക്ക് എത്തുന്ന തീർത്ഥാടകർ ആർടിപിസിആർ പരിശോധന നടത്തണം എന്ന് പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നുള്ള അന്തരാഷ്ട്ര വിമാനങ്ങൾക്കും സംസ്ഥാനത്ത് പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്.

അതേസമയം, ആരോഗ്യസംബന്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പൂർണ്ണ അവകാശം സംസ്ഥാന സർക്കാരുകൾക്കാണെന്ന് പശ്ചിമബംഗാളിൻറെ നടപടിയെക്കുറിച്ച് കേന്ദ്രസർക്കാർ പ്രതികരിച്ചു.

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ഗുജറാത്ത് സർക്കാർ ജനുവരി 7 വരെ നീട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിലുള്ള അടിയന്തരയോഗം ചേർന്നാണ് മഹാരാഷ്ട്ര സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്തിയത്. രാജ്യത്തെ പ്രതിദിന ഒമൈക്രോൺ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങൾ തുടരാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ നിർദേശം.

രണ്ടു മുതൽ 18 വയസ്സു വരെ പ്രായമുള്ളവർക്ക് കോ വാക്സിൻ ഫലപ്രദമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. വാക്സിൻ കൗമാരക്കാരിൽ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് പിന്നാലെയാണ് ഭാരത് ബയോ ടെക് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ലോക രാഷ്ട്രങ്ങളിലും ഒമൈക്രോൺ കൂടുന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നേകാൽ ലക്ഷത്തിലധികം കൊവിഡ് രോഗികളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ് അനുസരിച്ചു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഒമൈക്രോൺ രോഗബാധയിൽ കടുത്ത ജാഗ്രതയിൽ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News