കാവുമ്പായി രക്തസാക്ഷികളുടെ വീര സ്മരണയ്ക്ക്  75 വയസ്സ്

നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിൽ ജീവൻ നൽകിയ കാവുമ്പായി രക്തസാക്ഷികളുടെ വീര സ്മരണയ്ക്ക്  75 വയസ്സ്. രക്തസാക്ഷികളുടെ ഓർമ പുതുക്കി എഴുപത്തി അഞ്ചാമത് കാവുമ്പായി രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു.1946 ഡിസംബർ 30 നാണ് കാവുമ്പായി സമരക്കുന്നിൽ അഞ്ച് കമ്യൂണിസ്റ്റ് കർഷക പോരാളികൾ വെടിയേറ്റ് മരിച്ചത്.

സാമ്രാജ്യത്വത്തെ വിറപ്പിച്ച സമരവീര്യത്തിൻ്റെ പേരാണ് കാവുമ്പായി.1946 ഡിസംബർ 30 ന് പുലർച്ചെയാണ് കാവുമ്പായി ചുവന്നത്.എം എസ് പി സൈന്യവും കരക്കാട്ടിടം നായനാരെന്ന ജന്മിയുടെ ഗുണ്ടകളും കർഷകരും ഏറ്റുമുട്ടിയപ്പോൾ 5 കർഷക പോരാളികൾ ധീര രക്തസാക്ഷികളായി.

തെങ്ങിൽ അപ്പ നമ്പ്യാർ,ആലോറമ്പൻ കൃഷ്ണൻ,മഞ്ഞേരി ഗോവിന്ദൻ, പുളുക്കൂൾ കുഞ്ഞിരാമൻ, പി കുമാരൻ എന്നിവർ ചുടു ചോര കൊണ്ട് ചരിത്രം രചിച്ചു.ഐതിഹാസിക പോരാട്ടത്തിന്റെ ഓർമ്മ പുതുക്കി കവുമ്പായിയിൽ നടന്ന ബഹുജന റാലിയും പൊതുയോഗവും സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

75 ആം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമായത്. കൂട്ടുമുഖത്ത് നിന്നും ആരംഭിച്ച ബഹുജന റാലി കാവുമ്പായി സ്മാരക മന്ദിരത്തിന് സമീപം സമാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here