ശബരിമലയിൽ  നട തുറന്ന പുലർച്ചെ മുതൽ തീർത്ഥാടകർ എത്തി തുടങ്ങി

ശബരിമലയിൽ  നട തുറന്ന പുലർച്ചെ മുതൽ തീർത്ഥാടകർ എത്തി തുടങ്ങി.  സന്നിധാനത്തേക്കുള്ള പരമ്പരാഗത   കാനന പാത യാത്രയും സജീവമായി കഴിഞ്ഞു. തീർത്ഥാടക തിരക്ക് മുൻകൂട്ടി  കണ്ട് കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി അപ്പം, അരവണ പ്രസാദ നിർമാണം ആരംഭിച്ചു.

പുലർച്ചെ 4 മണിയോടെ  ക്ഷേത്ര നട തുറന്ന് നിർമാല്യ ദർശനം.  ശേഷം  4.30 ഓടെ പ്രത്യേക അഭിഷേക ചടങ്ങുകൾ തുടങ്ങി. ഇതിനു പിന്നാലെ നെയ്യഭിഷേകം ആരംഭിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നെയ്യഭിഷേക ചടങ്ങുകൾ ആദ്യം നടത്തിയത്.

11.30 ന് കലശാഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കും. പൂജാ ചടങ്ങുകൾ പൂർത്തിയാക്കി ഒരു മണിയോടെ ക്ഷേത്രനട അടയ്ക്കും. പിന്നീട് വൈകിട്ട് 4ന് ആണ് നട തുറക്കുക.ഹരിവരാസനം പാടി 10 മണിക്ക് ക്ഷേത്ര നട അടയ്ക്കും.

ഇത്തവണ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതോടെ തീർത്ഥാടകരുടെ എണ്ണത്തിലാണ് ബോർഡിൻ്റെ പ്രതീക്ഷ. അപ്പം, അരവണ പ്രസാദങ്ങൾ കരുതൽ ശേഖരമായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ എത്തിച്ച്  ആണ് ഉത്പാദന ക്ഷമത  ഉയർത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News