GST കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയിൽ ചേരും

46 മത് GST കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ  ചേരുന്ന അടിയന്തര യോഗം ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വർദ്ധിപ്പിച്ച നികുതി പുന:പരിശോധിച്ചേക്കും.

വർദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് GST കൗൺസിൽ ചേരുന്നത്. നികുതി യുക്തി സഹമാക്കുന്നത് പരിശോധിക്കാൻ നിയോഗിച്ച മന്ത്രിതല സമിതിയുടെ കാലാവധി കൗൺസിൽ നീട്ടിയേക്കും.

കർണ്ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അധ്യക്ഷനായ സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല. GST നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്ടപരിഹാര കാലാവധി അഞ്ച് വർഷത്തേയ്ക്ക് കൂടി നീട്ടണമെന്നും കൗൺസിൽ യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here